Advertisment

എലൈറ്റ് മീറ്റ് സംഘടിപ്പിച്ചു

New Update

മക്ക: പ്രവാസി വിദ്യാർത്ഥികളുടെ സമഗ്രവികസനം ലക്ഷ്യം വെച്ച് ആകാശം അകലെയല്ല എന്ന പ്രമേയത്തിൽ രിസാല സ്റ്റഡി സർക്കിൾ ഗൾഫിൽ നടത്തുന്ന സ്റ്റുഡൻസ് സമ്മേളനത്തിന്റെ ഭാഗമായി ആർ എസ്‌ സി മക്കയിൽ രക്ഷിതാക്കൾക്ക് വേണ്ടി എലൈറ്റ് മീറ്റ് സംഘടിപ്പിച്ചു . സെപ്തംബർ -ഒക്ടോബർ മാസങ്ങളിൽ വിവിധ പരിപാടികളുമായി സ്റ്റുഡൻസ് സമ്മേളനം നടന്നു കൊണ്ടിരിക്കുന്നത്. ഒക്ടോബർ 26 വെള്ളിയാഴ്ചയാണ് മക്ക സെൻട്രൽ സ്റ്റുഡൻസ് സമ്മേളനം .ഖുദൈ ഏഷ്യൻ ഓഡിറ്റോറിയത്തിൽ നടന്ന എലൈറ്റ് മീറ്റ് കോൺഫറൻസ് ബോർഡ് ഡയറക്ടർ ടി എസ്‌ ബദറുദ്ധീൻ തങ്ങൾ ഉൽഘാടനം ചെയ്തു ,

publive-image

മോഡേൺ പാരന്റിംഗ്‌ .ഓപ്പൺ ഫോറം .മോട്ടിവേഷണൽ സ്‌പീച്ച് എന്നീ സെഷനുകൾ നടന്നു .മോഡേൺ പാരന്റിംഗ്‌ ജലീൽ മാസ്റ്റർ വടകരയും ,ഓപ്പൺ ഫോറം കീ നോട്ട് ശിഹാബ് കുറുകത്താണിയും ,മോട്ടിവേഷൻ സ്‌പീച്ച് ഇസ്മായിൽ അഹ്സനിയും അവതരിപ്പിച്ചു .ഉസ്മാൻ കുറുകത്താണി മക്ക സ്റ്റുഡൻസ് സമ്മേളന തീയതി പ്രഖ്യാപിച്ചു .എലൈറ്റ് ഡയറക്ടർ സൈതലവി സഖാഫി അധ്യക്ഷനായിരുന്നു .കുഞ്ഞപ്പു ഹാജി ,ശറഫുദ്ധീൻ വടശ്ശേരി, അബൂബക്കർ ,ശരീഫ്കുനിയിൽ ,യാസർ സഖാഫി ,ഹാമിദ് സൈനി ,മുഹമ്മദ് സഅദി, ഷുഹൈബ് പുത്തൻപള്ളി എന്നിവർ സംബന്ധിച്ചു ഖയ്യും ഖാദിസിയ്യ സ്വാഗതവും ഇസ്ഹാഖ് ഫറോഖ് നന്ദിയും പറഞ്ഞു

Advertisment