Advertisment

നടി എലിസബത്ത് ഹരിണി വിവാഹിതയായി

author-image
ഫിലിം ഡസ്ക്
New Update

ട്രാന്‍സ്‌വുമണും നടിയുമായ എലിസബത്ത് ഹരിണി ചന്ദന വിവാഹിതയായി. സുനീഷ് ആണ് വരന്‍. ദീര്‍ഘനാളായി ഇരുവരും പ്രണയത്തിലായിരുന്നു.എറണാകുളം ബിടിഎച്ച്‌ ഹാളില്‍വച്ചായിരുന്നു വിവാഹം. ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് പങ്കെടുത്തത്.

Advertisment

publive-image

സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റും ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റുമായ രഞ്ജു രഞ്ജിമാര്‍ ആണ് നടിയുടെ അമ്മയുടെ സ്ഥാനത്തുനിന്ന് ചടങ്ങ് നടത്തിയത്. വിവാഹ ചിത്രങ്ങലും രഞ്ജു ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. ഒരമ്മയുടെ ഉത്തരവാദിത്തം പൂര്‍ത്തീകരിക്കുകയാണ്. ഇത് എല്ലാ സ്ത്രീയുടേയും സ്വപ്‌നമാണെന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.

കുമ്പളങ്ങി സ്വദേശിയായ ഹരിണി പതിനേഴാം വയസിലാണ് ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ സ്ത്രീയായി മാറിയത്.

elizabath harini marriage
Advertisment