Advertisment

ഡ​ല്‍​ഹി ക​ത്തി​യെ​രി​യു​മ്പോ​ഴും 80 ല​ക്ഷം കാ​ഷ്മീ​രി​ക​ള്‍ അ​ടി​സ്ഥാ​ന അ​വ​കാ​ശ​ങ്ങ​ള്‍​ക്കു​വേ​ണ്ടി പൊ​രാ​ടു​മ്പോഴും മോദി സത്ക്കാര തിരക്കിൽ: വി​മ​ര്‍​ശ​ന​വു​മാ​യി ഇ​ല്‍​ത്തി​ജ മു​ഫ്തി

New Update

ന്യൂ​ഡ​ല്‍​ഹി: ന​രേ​ന്ദ്ര മോ​ദി സ​ര്‍​ക്കാ​രി​നെ​തി​രേ രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി ജ​മ്മു കാ​ഷ്മീ​ര്‍ മു​ന്‍ മു​ഖ്യ​മ​ന്ത്രി​യും പി​ഡി​പി നേ​താ​വു​മാ​യ മെ​ഹ​ബൂ​ബ മു​ഫ്തി​യു​ടെ മ​ക​ള്‍ ഇ​ല്‍​ത്തി​ജ മു​ഫ്തി രം​ഗ​ത്ത്. യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പി​ന്‍റെ ഇ​ന്ത്യാ സ​ന്ദ​ര്‍​ശ​ന വേ​ള​യി​ല്‍ ഡ​ല്‍​ഹി​യി​ലെ സം​ഘ​ര്‍​ഷ​വും കാ​ഷ്മീ​രി ജ​ന​ത​യു​ടെ അ​വ​കാ​ശ​ങ്ങ​ളും ഉ​യ​ര്‍​ത്തി​ക്കാ​ണി​ച്ചാ​ണ് ഇ​ല്‍​ത്തി​ജ​യു​ടെ ട്വി​റ്റ​റി​ലൂ​ടെ​യു​ള്ള വി​മ​ര്‍​ശ​നം

publive-image

ഡ​ല്‍​ഹി ക​ത്തി​യെ​രി​യു​മ്ബോ​ഴും 80 ല​ക്ഷം കാ​ഷ്മീ​രി​ക​ള്‍ അ​ടി​സ്ഥാ​ന അ​വ​കാ​ശ​ങ്ങ​ള്‍​ക്കു​വേ​ണ്ടി പൊ​രാ​ടു​മ്ബോ​ഴു​മാ​ണ് ഇ​വി​ടെ ന​മ​സ്തേ ട്രം​പ് പോ​ലു​ള്ള പ​രി​പാ​ടി​ക​ള്‍ അ​ര​ങ്ങേ​റു​ന്ന​ത്. വി​ദേ​ശ പ്ര​മു​ഖ​ര്‍ സ​ബ​ര്‍​മ​തി ആ​ശ്ര​മം സ​ന്ദ​ര്‍​ശി​ക്കാ​നെ​ത്തു​മ്ബോ​ള്‍ മാ​ത്ര​മാ​ണ് ചി​ല​ര്‍ മ​ഹാ​ത്മാ ഗാ​ന്ധി​യെ ഓ​ര്‍​മ്മി​ക്കാ​റു​ള്ള​ത്. അ​ല്ലാ​ത്ത​പ്പോ​ള്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ മൂ​ല്യ​ങ്ങ​ളെ മ​റ​ക്കു​ന്നു​വെ​ന്നും ഇ​ല്‍​ത്തി​ജ ട്വി​റ്റ​റി​ല്‍ കു​റി​ച്ചു.

Advertisment