Advertisment

സൗദിയില്‍ കൊറോണയുടെ പേരില്‍ തൊഴിലാളികളെ പിരിച്ചുവിടാന്‍ പാടില്ല , വരുന്ന ആറു മാസത്തേക്ക് ശംബളത്തിന്‍റെ 40% വരെ വെട്ടികുറക്കാന്‍ തൊഴില്‍ ഉടമക്ക് അനുമതി.

author-image
admin
New Update

റിയാദ് : സൗദിയില്‍ തൊഴിലാളികളുടെ ശമ്പളം നാല്‍പതു ശതമാനം വരെ കുറക്കാന്‍ തൊഴില്‍ ഉടമക്ക് അനുവാദം നല്‍കി മാനവ വിഭവശേഷി മന്ത്രാലയത്തിന്‍റെ  ആറുമാസത്തേക്കാണ് അനുമതി  അന്യായമായി ആരെയും പിരിച്ചുവിടാന്‍ പാടില്ല, സ്വകാര്യ കമ്പനികള്‍ക്ക് രാജാവ് പ്രഖാപിച്ച ഉത്തേജന പാക്കേജ് വിതരണം തുടങ്ങി മിക്ക കമ്പനികള്‍ക്കും ആനുകൂല്യം ലഭ്യമായി തുടങ്ങി..

Advertisment

publive-image

തൊഴില്‍ മേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നതിനായിട്ടാണ് മാനവ വിഭവശേഷി മന്ത്രാലയം പുതിയ തിരുമാനം , തൊഴിലാളികളുടെ നിലവിലെ ശമ്പളത്തിന്റെ നാല്പത് ശതമാനത്തില്‍ കൂടുതല്‍ വെട്ടികുറച്ചാല്‍ തൊഴില്‍ ഉടമക്കെതിരെ പരാതിപെടാം .

ആറുമാസത്തിനു ശേഷം തൊഴിലാളിക്ക് നിലവില്‍ ഉണ്ടായിരുന്ന മുഴുവന്‍ ശമ്പളവും നല്‍കണം. അവധി നല്‍കുന്നത് വര്‍ഷത്തിലോ രണ്ടുവര്‍ഷം കൂടുംബോഴുള്ളത് കൃത്യമായി പാലിക്കണം. വരുന്ന ആറുമാസം കൊറോണയുടെ പേരില്‍ തൊഴിലാളികളുമായുള്ള കരാര്‍ അവസാനിപ്പിക്കാന്‍ തൊഴില്‍ ഉടമക്ക് അവകാശമില്ലന്ന്‍ മാനവ വിഭവശേഷി മന്ത്രാലയം വെക്തമാക്കുന്നു

 

Advertisment