Advertisment

കുവൈറ്റില്‍ പൊതുമരാമത്ത് മന്ത്രാലയത്തിലെ പ്രവാസികളെ ഉടന്‍ പിരിച്ചുവിടാന്‍ തീരുമാനം; പട്ടികയില്‍ 400 പേര്‍

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: പൊതുമരാമത്ത് മന്ത്രാലയത്തിലെ എല്ലാ പ്രവാസികളുടെ സേവനം അവസാനിപ്പിക്കാനുള്ള ധാരണയില്‍ പൊതുമരാമത്ത് മന്ത്രി ഡോ. റാണ അല്‍ ഫാരിസ് ഒപ്പിടുമെന്ന് മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിലെ വിവിധ വകുപ്പുകളില്‍ നിന്നുള്ള 400 ജീവനക്കാരാണ് ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആദ്യ ഘട്ടത്തില്‍ 150 പേരുടെ സേവനം അവസാനിപ്പിച്ചിരുന്നു.

അഡ്മിനിസ്‌ട്രേറ്റീവ്, ലീഗല്‍ വകുപ്പുകളിലെ ജീവനക്കാരുടെ പേരാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ടെക്‌നിക്കല്‍ വകുപ്പിലെ ചില ജീവനക്കാരുടെ പേരും പട്ടികയിലുണ്ട്.

550 ജീവനക്കാരെ ഈ വര്‍ഷം അവസാനത്തോടെ പിരിച്ചുവിടാനാണ് തീരുമാനിച്ചിരുന്നതെങ്കിലും ഉടന്‍ ഇവരുടെ സേവനം അവസാനിപ്പിക്കാന്‍ മന്ത്രാലയം തീരുമാനിക്കുകയായിരുന്നു.

Advertisment