Advertisment

ലീഡിലേക്ക് അടുത്ത് ഇംഗ്ലണ്ട്, നാല് വിക്കറ്റ് നഷ്ടമായി

New Update

Advertisment

ഇന്ത്യയ്‌ക്കെതിരെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ട് ലീഡിലേക്ക് അടുക്കുന്നു. മൂന്നാം ദിവസം ഉച്ച ഭക്ഷണത്തിന് പിരിയുമ്പോള്‍ ഇംഗ്ലണ്ട് നാല് വിക്കറ്റിന് 89 റണ്‍സ് എന്ന നിലയിലാണ്. ഇതോടെ ആറ് വിക്കറ്റ് അവശേഷിക്കെ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 107 റണ്‍സിലേക്ക് എത്താന്‍ ഇംഗ്ലണ്ടിന് ഇനി 18 റണ്‍സ് കൂടി മതി.

നാല് റണ്‍സുമായി ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ബ്രെയ്‌ത്രോയാണ് ക്രീസില്‍. ഇന്ത്യയ്ക്കായി മുഹമ്മദ് ഷമി രണ്ട് വിക്കറ്റും ഇശാന്ത് ശര്‍മ്മയും ഹാര്‍ദ്ദിക്ക് പാണ്ഡ്യയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

ടീം സ്‌കോര്‍ 28ല്‍ നില്‍ക്കെ 11 റണ്‍സെടുത്ത ജെന്നിംഗ്‌സനാണ് ആദ്യം പുറത്തായത്. മുഹമ്മദ് ഷമിയുടെ പന്തില്‍ എല്‍ബി വിക്കറ്റില്‍ കുടുങ്ങുകയായിരുന്നു. പിന്നീട് 21 റണ്‍സെടുത്ത അലിസ്റ്റര്‍ കുക്ക് ഇശാന്ത് ശര്‍മ്മയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ദിനേഷ് കാര്‍ത്തികിന് ക്യാച്ച് നല്‍കി മടങ്ങി.

നായകന്‍ ജോറൂട്ട് 19 റണ്‍സെടുത്തും അരങ്ങേറ്റ താരം പോപ്പ് 28 റണ്‍സെടുത്തും പുറത്തായി. ഇരുവരും എല്‍ബി വിക്കറ്റില്‍ കുരുങ്ങുകയായിരുന്നു.

നേരത്തെ രണ്ടാം ദിവസം മഴ മൂലം കുറച്ച് സമയം മാത്രം നടന്ന മത്സരത്തില്‍ ഇന്ത്യ 107 റണ്‍സിനാണ് പുറത്തായിരുന്നു. ജെയിംസ് ആന്‍ഡേഴ്‌സന്റെ തീതുപ്പുന്ന പന്തുകള്‍ക്ക് മുന്നില്‍ നിസ്സഹയരായ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ പ്രതിരോധം ഉയര്‍ത്താതെ കീഴടങ്ങുകയായിരുന്നു. അജയ്ക്യ രഹാന (18), രവിചന്ദ്ര അശ്വിന്‍ (29), വിരാട് കോഹ്ലി (23) എന്നിവരായിരുന്നു ഇന്ത്യന്‍ നിരയയില്‍ പിടിച്ചുനിന്ന ബാറ്റ്‌സ്മാന്‍മാര്‍. 13.2 രണ്ട് ഓവര്‍ മാത്രമെറിഞ്ഞ് ആന്‍ഡേഴ്‌സണ്‍ 20 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തി.

Advertisment