Advertisment

''എനിക്ക് ഏറ്റവും വിശ്വാസമുള്ളയാള്‍ ജാസ്മിനാണ്, ജാസ്മിനൊപ്പം കൈപിടിച്ചിരിക്കുമ്പോള്‍ കിട്ടുന്നൊരു ബലം പറഞ്ഞറിയിക്കാന്‍ പറ്റില്ല, ഞങ്ങളുടെ ബന്ധം ആര്‍ക്കും തകര്‍ക്കാന്‍ പറ്റില്ല...''

ജാസ്മിനുമായുള്ള ബന്ധം എന്താണെന്നും ഇനി ബിഗ് ബോസിലെ കാര്യങ്ങള്‍ എങ്ങനെ പോകുമെന്നും ഗബ്രി പറയുന്നു. 

author-image
ഫിലിം ഡസ്ക്
Updated On
New Update
75757

ബിഗ് ബോസ് മലയാള സീസണ്‍ ആറില്‍ അപ്രതീക്ഷിത എവിക്ഷനായിരുന്നു കഴിഞ്ഞ ദിവസം നടന്നത്. ഷോ തുടങ്ങി ആദ്യദിനം മുതല്‍ പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയായ മത്സരാര്‍ത്ഥി ഗബ്രിയായിരുന്നു പുറത്തേക്ക് പോയത്. ബിഗ് ബോസിലെ ജാസ്മിന്‍-ഗബ്രി കോമ്പോയ്‌ക്കെതിരേ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ ജാസ്മിനുമായുള്ള ബന്ധം എന്താണെന്നും ഇനി ബിഗ് ബോസിലെ കാര്യങ്ങള്‍ എങ്ങനെ പോകുമെന്നും ഗബ്രി പറയുന്നു. 

Advertisment

''വീട്ടില്‍ നിന്നും ഇറങ്ങിയപ്പോള്‍ ജാസ്മിന്റെ പേര് ഞാന്‍ പറഞ്ഞില്ല. കാരണം അവളോട് പറയാനുള്ളത് നേരത്തെ തന്നെ ഞാന്‍ പറഞ്ഞിരുന്നു. എനിക്ക് ഏറ്റവും വിശ്വാസമുള്ള ആള്‍ ജാസ്മിനാണ്. ഇത്രയും നാള്‍ മറ്റുള്ളവര്‍ ജാസ്മിനെതിരെ നിര്‍ത്തിയൊരു ആയുധം ഞാനാണ്. ഇനി ജാസ്മിന്‍ ആദ്യ ആഴ്ചയിലെ ജാസ്മിന്‍ ആകും. 

അങ്ങനെയായാല്‍ നൂറ് ശതമാനവും അവിടെയുള്ളവര്‍ ജാസ്മിനെ പേടിച്ചേ പറ്റൂ. അത്രത്തോളം അടിപൊളി ഗെയിമറും സ്‌ട്രോങ്ങുമാണ് പുള്ളിക്കാരി. ഇനി കാട്ടുതീ ആകാന്‍ ചാന്‍സുള്ളതും ജാസ്മിന്‍ തന്നെയാണ്. ജീവിതത്തില്‍ ഒരുപാട് പ്രശ്‌നങ്ങള്‍ തരണം ചെയ്ത് വന്ന വ്യക്തിയാണ് ജാസ്മിന്‍. 

ഇതും ഇതിനപ്പുറവും ചാടിക്കടക്കാന്‍ ആത്മവിശ്വാസമുള്ളയാളും അവളാണ്. ജാസ്മിനുമായുള്ള ബന്ധത്തില്‍ എനിക്ക് കൃത്യമായിട്ടുള്ള ക്ലാരിറ്റിയുണ്ട്. ജാസ്മിന്റെ മനസിലുമുണ്ട്. പക്ഷേ, ആ വീട്ടില്‍ ഉള്ളവരെ അറിയിക്കാന്‍ എനിക്ക് താല്പര്യം ഉണ്ടായിരുന്നില്ല. ഞങ്ങളുടെ സംസാരത്തില്‍ നിന്നും പ്രേക്ഷകര്‍ക്ക് അത് മനസിലായി കാണുമെന്ന് വിശ്വസിക്കുന്നു. ഞങ്ങളുടെ ബന്ധം ആര്‍ക്കും തകര്‍ക്കാനും പറ്റില്ല.

വീട്ടില്‍ നിന്നും ഇറങ്ങിയപ്പോള്‍ ജാസ്മിന്റെ പേര് ഞാന്‍ പറഞ്ഞില്ല. കാരണം അവളോട് പറയാനുള്ളത് നേരത്തെ തന്നെ ഞാന്‍ പറഞ്ഞിരുന്നു. വീണ്ടും അവളുടെ പേര് എടുത്ത് പറഞ്ഞാല്‍ കൂടുതല്‍ വിഷമം ആകുമെന്ന് കരുതിയാണ് പറയാതിരുന്നത്. ഒരാളുമായും സൗഹൃദവും ഡീപ്പായി കണക്ഷന്‍ ഉണ്ടാകില്ലെന്നും പറഞ്ഞയാളായിരുന്നു ഞാന്‍. 

അടുത്താല്‍ അത്രയും അടുക്കും സ്‌നേഹിച്ചാല്‍ അത്രയും സ്‌നേഹിക്കുന്നയാളാണ് ഞാന്‍. പക്ഷേ ബിഗ് ബോസ് വീട്ടില്‍ ദൈവത്തിന്റെ നിശ്ചയം പോലെ എന്റെ നിലപാടുകളോട് ഒത്തുചേര്‍ന്ന, എന്റ ചിന്താഗതിയോട് കൂടുതല്‍ സാമ്യമുള്ള ജാസ്മിനെ കണ്ടു. 

ഇരുപത്തിനാല് മണിക്കൂറിലാണ് ഞങ്ങള്‍ സുഹൃത്തുക്കളായത്. ആ ബന്ധം വളരെ ദൃഢമായി വളര്‍ന്നു. അവളുടെ കാര്യത്തില്‍ എനിക്കൊരു കുറ്റബോധമോ റിഗ്രറ്റോ ഉണ്ടായിട്ടില്ല. ജാസ്മിനൊപ്പം കൈപിടിച്ചിരിക്കുമ്പോള്‍ കിട്ടുന്നൊരു ബലം പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്. മറ്റുള്ളവര്‍ അതെങ്ങനെ കാണുന്നു എന്നത് ഞാന്‍ നോക്കിയിട്ടില്ല. അത് അറിയാനും താല്പര്യം ഇല്ല. ഞങ്ങളുടെ ബന്ധം ഗെയിമിനെ ബാധിച്ചിട്ടില്ല...'' 

 

Advertisment