Advertisment

കുമാരമംഗലം പഞ്ചായത്തില്‍ വൃക്ഷത്തൈ വിതരണം; ഡീന്‍ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു

New Update

publive-image

ഇടുക്കി: ലോക പരിസ്ഥിതി ദിനത്തിൽ കുമാരമംഗലം പഞ്ചായത്തിലെ മൂന്നാം വാർഡിൽ നടുന്നതിനുള്ള വൃക്ഷ തൈ വിതരണ ഉത്ഘാടനം ബഹു. ഇടുക്കി എം.പി. അഡ്വ. ഡീൻ കുര്യാക്കോസ് മൂന്നാം വാർഡ് മെമ്പർ സാജൻ ചിമ്മിണിക്കാട്ടിനു നൽകികൊണ്ട് നിർവ്വഹിച്ചു.

ഏഴല്ലൂർ ആയുർവേദ ഡിസ്‌പെൻസറിയിൽ വെച്ച് വാർഡ് മെമ്പർ, സീനിയർ മെഡിക്കൽ ഓഫീസർ മിനി പി എന്നിവരുടെ നേതൃത്വത്തിൽ നടന്ന പരിസ്ഥിതി ദിനാചരണത്തിൽ വാർഡ് സമിതി അംഗങ്ങൾ, എച്ച്എംസി അംഗങ്ങൾ,പൊതുപ്രവർത്തകർ,യൂത്ത് കോർഡിനേറ്റർ,ആശ പ്രവർത്തക തുടങ്ങിയവർ പങ്കാളികളായി.

Advertisment