Advertisment

ബെവ്‌കോ ഷോപ്പിനു മുന്നിലെത്തി മദ്യത്തിനായി ബഹളമുണ്ടാക്കി: ആയ്യൂര്‍വേദ കടകളിലെത്തി അരിഷ്ടം ചോദിച്ചു: മദ്യം ലഭിക്കാത്തതിനെ തുടർന്ന് എറണാകുളത്ത് 45കാരന്‍ ആത്മഹത്യ ചെയ്തുവെന്ന് റിപ്പോർട്ട്

New Update

കൊച്ചി: എറണാകുളം അമ്പലമേട്ടിൽ 45കാരനെ ആത്മഹത്യ ചെയ്തനിലയില്‍ കണ്ടെത്തി. പെരിങാല സ്വദേശിയായ മുരളിയാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. ഇയാളുടെ മദ്യപാനത്തെ തുടര്‍ന്ന് ഭാര്യയും മകനും വീട്ടില്‍ നിന്നും ഒരു വര്‍ഷമായി മാറി താമസിക്കുകയാണ്. ഇതോടെ ഒറ്റയ്ക്കായിരുന്നു താമസം. കൂലി പണിക്കാരനാണ്.

Advertisment

publive-image

വെള്ളിയാഴ്ച രാവിലെ പെരിങ്ങാലയില്‍ നിന്നും നടന്ന് മൂന്ന് കിലോമീറ്റര്‍ ദൂരെയുള്ള കരിമുഗളിലെ ബാറിലും പുത്തന്‍കുരിശ് ബെവ്‌കോ ഷോപ്പിനു മുന്നിലെത്തിയും മദ്യത്തിനായി ബഹളമുണ്ടാക്കിയിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. ഉച്ച കഴിഞ്ഞ് തിരിച്ചെത്തി ആയ്യൂര്‍വേദ കടകളിലെത്തി അരിഷ്ടം ചോദിച്ചെങ്കിലും കൊടുക്കാന്‍ ആരും തയ്യാറായില്ല.

വൈകിട്ട് ഇയാളെ കാണാത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ അന്വേഷിച്ച്‌ എത്തിയപ്പോഴാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. ഭാര്യ നിര്‍മ്മല. മകന്‍ അലോഷി.

Advertisment