Advertisment

ഈവി ഇലക്‌ട്രിക് സ്‌കൂട്ടര്‍ നിര്‍മിക്കാനുള്ള ഒരുക്കത്തില്‍

author-image
admin
New Update

പ്രധാന ഇന്ത്യന്‍ സ്റ്റാര്‍ട്ട് അപ്പ് കമ്പനികളില്‍ ഒന്നായ ഈവി ഇലക്‌ട്രിക് സ്‌കൂട്ടര്‍ നിര്‍മിക്കാനുള്ള ഒരുക്കത്തിലാണ്. ഹൈ-സ്പീഡ് ഇലക്‌ട്രിക് സ്‌കൂട്ടറാണ് ഈവിയില്‍ നിന്ന് നിരത്തുകളില്‍ എത്തുക എന്നാണ് റിപ്പോര്‍ട്ട്. ഇതിനായി ഓട്ടോമോട്ടീവ് റിസേര്‍ച്ച്‌ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ അനുമതി ലഭിച്ചതായാണ് സൂചന.

Advertisment

publive-image

ഹൈ-സ്പീഡ് ഇലക്‌ട്രിക് സ്‌കൂട്ടര്‍ ഈവി സോള്‍ എന്ന പേരിലാണ് തയ്യാറാകുന്നത്. റിപ്പോര്‍ട്ട് അനുസരിച്ച്‌ ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 130 കിലോമീറ്റര്‍ സഞ്ചരിക്കാനുള്ള റേഞ്ചായിരിക്കും സോളില്‍ നല്‍കുക. സോളിന്റെ പരമാവധി വേഗത മണിക്കൂറില്‍ 70 കിലോമീറ്ററായിരിക്കുമെന്ന് സൂചനയുണ്ട്.

ഈവിയുടെ ഇലക്‌ട്രിക് സ്‌കൂട്ടര്‍ നിര്‍മാണ സാമഗ്രികളുടെ 45 ശതമാനമാണ് പ്രദേശികമായി നിര്‍മിക്കുന്നത്. ഭാവിയില്‍ ഈവിയുടെ സ്‌കൂട്ടറുകള്‍ 100 ശതമാനവും പ്രദേശികമായി വികസിപ്പിക്കുന്നതിനുള്ള നീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

ev ectric
Advertisment