Advertisment

ഡല്‍ഹിയില്‍ ഇതിനോടകം രണ്ടില്‍ ഒരാള്‍ക്ക് കോവിഡ് ബാധിച്ച് ഭേദമായിട്ടുണ്ടാകാമെന്ന് സീറോസര്‍വേ ഫലം

New Update

publive-image

Advertisment

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഇതിനോടകം രണ്ടില്‍ ഒരാള്‍ക്ക് കോവിഡ് ബാധിച്ച് ഭേദമായിട്ടുണ്ടാകാമെന്ന് സീറോസര്‍വേ ഫലം. രണ്ട് കോടിയിലേറെയാണ് ഡല്‍ഹിയിലെ ജനസംഖ്യ. ഇതില്‍ ഒരുകോടിയോളം ആളുകള്‍ ഇതിനോടകം കോവിഡ് ബാധിച്ച് ഭേദമായെന്നാണ് പുതിയ സീറോ സര്‍വേ സൂചിപ്പിക്കുന്നത്.

ജനസംഖ്യയുടെ 60 ശതമാനം പേരില്‍ ആന്റിബോഡിയുടെ സാന്നിധ്യം കണ്ടെത്തിയാല്‍ ആന്റിബോഡിയില്ലാത്ത ബാക്കിയുള്ളവരേയും രോഗബാധയില്‍ നിന്ന് സംരക്ഷിക്കാനാകുമെന്ന് ഡല്‍ഹി മെഡിക്കല്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡോ. അരുണ്‍ ഗുപ്ത പറയുന്നു.

വൈറസിനെതിരേയുള്ള ആര്‍ജിത പ്രതിരോധ ശേഷി കൈവരിക്കുന്നതിലേക്ക് ഡല്‍ഹി ജനത നീങ്ങുകയാണെന്നാണ് സീറോ സര്‍വേയിലെ ആന്റിബോഡിയുടെ ഉയര്‍ന്ന വ്യാപനം സൂചിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

Advertisment