Advertisment

മുന്‍ എന്‍.എഫ്.എല്‍ പ്ലെയര്‍ കാര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു

author-image
പി പി ചെറിയാന്‍
Updated On
New Update

മബാന്‍ക് (ടെക്‌സസ്സ്): ലോസ് ആഞ്ചലസ് റാംസിന് വേണ്ടി എട്ട് സീസണുകളിലും, ബഫല്ലൊ ബില്‍സിന് വേണ്ടി നാല് സീസണിലും കളിച്ച് പ്രമുഖ ഫുട്‌ബോള്‍ കളിക്കാരന്‍ ഡിസംബര്‍ 6 വ്യാഴാഴ്ച രാത്രി പത്ത് മണിക്കുണ്ടായ കാറപകടത്തില്‍ കൊല്ലപ്പെട്ടു.

Advertisment

publive-image

സ്റ്റേറ്റ് ഹൈവേ 198 ല്‍ ലിമൊഡിനില്‍ അതിവേഗതയില്‍ സഞ്ചരിച്ചിരുന്ന ഐശയ റോബര്‍ട്ട്‌സണ്‍ ജൂനിയര്‍ (69) വളവ് തിരിയുന്നതിനിടയില്‍ റോഡില്‍ നിന്നും തെന്നി എതിരെ വന്ന വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. ഗുരുതരമായി പരിക്കേറ്റ റോബര്‍ട്ട്‌സണ്‍ ആശുപത്രിയില്‍ എത്തി താമസിയാതെ മരണമടഞ്ഞു.

1983 ല്‍ ഫുട്‌ബോളില്‍ നിന്നും വിരമിച്ച് ' ഹൗസ് ഓഫ് ഐശയ' എന്ന ഡ്രഗ് ട്രീറ്റ്‌മെന്റ് പ്രോഗ്രാമിന് നേതൃത്വം നല്‍കി വരികയായിരുന്നു റോബര്‍ട്ട്‌സണ്‍.മഴപെയ്ത് നനഞ്ഞു കിടന്നിരുന്ന റോഡിലൂടെ അതിവേഗതയില്‍ ഓടിച്ച കാര്‍ നിയന്ത്രണം വിട്ടതാകും അപകടകാരണമന്ന് ഹൈവെ സ്റ്റേറ്റ് ട്രൂപ്പേഴ്‌സ് പറഞ്ഞു.ലിമൊയുമായി കൂട്ടിയടിച്ച മറ്റ് രണ്ട് വാഹനത്തിലെ ഡ്രൈവര്‍മാര്‍ക്ക് കാര്യമായി പരിക്കേറ്റിട്ടില്ല.

സതേണ്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിയായിരുന്ന ജോണ്‍സണ്‍ 2017 ല്‍ ബ്ലാക്ക് കോളേജ് ഫുട്‌ബോള്‍ ഹാള്‍ ഓഫ് ഫെയിം ആയിരുന്നു. യൂണിവേഴ്‌സിറ്റി പ്രസിഡന്റ് ഡോ റെ ബെല്‍ട്ടണ്‍ റോബര്‍ട്ട്‌സന്റെ മരണം അമേരിക്കന്‍ ഫുട്‌ബോളിന് തീരാനഷ്ടമാണെന്ന് ട്വിറ്ററില്‍ കുറിച്ചു.

Advertisment