Advertisment

പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെ കോൺഗ്രസ് പ്രവർത്തകർ വീട്ടിൽ ചെന്ന് അനുമോദിച്ചു

author-image
സമദ് കല്ലടിക്കോട്
Updated On
New Update

മണ്ണാർക്കാട്: എസ്.എസ്.എൽ.സി, പ്‌ളസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെ അവരുടെ വീടുകളിൽ ചെന്ന് അഭിനന്ദിച്ചത് കോൺഗ്രസ് പ്രവർത്തകർക്കും അനുമോദനം സ്വീകരിച്ച കുട്ടികൾക്കും ആഹ്ലാദകരമായ അനുഭവമായി.

Advertisment

publive-image

കരിമ്പ പഞ്ചായത്ത് യൂത്ത് കോൺഗ്രസ് കമ്മിറ്റിയും ജവഹർ ബാലജനവേദിയും സംയുക്തമായാണ് വ്യത്യസ്തമായ അനുമോദനം നടത്തിയത്. എസ്.എസ്.എൽ.സി, പ്‌ളസ്ടു പരീക്ഷ വിജയികൾക്ക് ട്രോഫി വിതരണം മാത്രമല്ല, കൊറോണയുടെ പശ്ചാത്തലത്തിൽ പുറത്തു നിന്നും ആരെങ്കിലും എത്തുന്നുണ്ടോ, എത്തുന്നവർ ക്വാറന്റൈൻ കൃത്യമായി പാലിക്കുന്നുണ്ടോ തുടങ്ങിയ വിവരങ്ങൾ നിരീക്ഷിക്കാനും തുടർപഠനത്തിന്റെ ആശങ്കകൾ ചർച്ച ചെയ്യാനും സന്ദർശനം ഉപകരിച്ചു.

ജവഹർ ബാലജനവേദികോങ്ങാട് ബ്ലോക്ക് ചെയർമാൻ സജീവ് ജോർജ് , യു ഡി എഫ് കൺവീനർ ആന്റെണി മതിപ്പുറം,യൂത്ത് കോൺഗ്രസ് കോങ്ങാട് നിയോജക മണ്ഡലം പ്രസിഡണ്ട് ഹെറിന്റ് വി ജോസ്, വാർഡ് മെമ്പർമാരായ രാജി പഴയകളം, ബിന്ദുപ്രേമൻ, സെബാസ്റ്റ്യൻ ആന്റെണി, അജേഷ്, അലക്സ് മാമൻ , മുഹമ്മദാലി, സനീഷ്, ഷിബു, സുന്ദരൻ എന്നിവർ സന്ദർശന സംഘത്തിലുണ്ടായിരുന്നു.

examination childy
Advertisment