Advertisment

ഉല്ലാസ കൂടാരം ഏകദിന സഹവാസ ക്യാമ്പ്.

author-image
admin
New Update

കൊടുങ്ങല്ലൂര്‍ : പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കുട്ടികളു ടെയും രക്ഷിതാക്കളുടെയും അദ്ധ്യാപകരുടെയും പൂർണ്ണ പങ്കാളിത്തത്തോടു കൂടി കുട്ടികൾക്ക് മാനസ ഉല്ലാസത്തിനും വിനോദത്തിനും വ്യത്യസ്ത മേഖലകളിൽ അഭിരുചി വളർത്തുന്നതിനും വേണ്ടി ലക്ഷ്യമിട്ട് ആല - കോതപറമ്പ് G.M.L.P സ്കൂൾ ഉല്ലാസ കൂടാരം ഏകദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു.

publive-image

ശനിയാഴ്ച രാവിലെ മുതൽ വൈകിട്ട് വരെ സ്കൂളിൽ നടന്ന ക്യാമ്പ് പ്രശസ്ത സാഹിത്യകാരൻ  വേണു പൂതോട്ട് ഉദ്ഘാടനം ചെയ്തു. സ്കൂൾ ഡെവലപ്മെന്റ് കമ്മിറ്റി അംഗം അഡ്വ. അബ്ദുൽ കാദർ കണ്ണേഴത്ത് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ എസ് എം സി  അംഗങ്ങളായ അബ്ബാസ് അലി, ആരിഫ, ഹെഡ്മിസ്ട്രസ് എം.എ ആരിഫ, രമ്യ ടീച്ചർ, സുബൈദ ടീച്ചർ, കൗൺസിലർ സുൽഫിക്കർ , മതിലകം ബി.പി.ഓ  സജീവൻ മാസ്റ്റർ, ആഷിറ ടീച്ചർ എന്നിവർ സംസാരിച്ചു.

Advertisment