കുവൈറ്റ് സിറ്റി: കുവൈറ്റില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു. പാലക്കാട് തച്ചമ്പാറ സ്വദേശി മുഹമ്മദ് മുസ്തഫയാണ് (48) മരിച്ചത്. കഴിഞ്ഞ ദിവസം ഫഹേലില്‍ വെച്ചാണ് അപകടമുണ്ടായത്. കുവൈറ്റ് പ്ലാസ്റ്റിക് കമ്പനി (സബാന്‍) യിലെ ജീവനക്കാരനാണ്. അബ്ബാസിയയിലായിരുന്നു താമസം. സലീനയാണ് ഭാര്യ. മൂന്നു മക്കളുണ്ട്.
കെ.കെ.എം.എ അബ്ബാസിയ ബ്രാഞ്ച് അംഗമാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ഒരുക്കങ്ങള്‍ കെ.കെ.എം.എ മാഗ്നറ്റ് ടീമിന്റെ നേതൃത്വത്തില്‍ നടത്തിവരുന്നു.