Advertisment

തിരൂരങ്ങാടി യതീംഖാനാ സ്ഥാപനങ്ങൾ കൊറോണാ ചികിത്സയ്ക്കായി വിട്ടുകൊടുത്തതിൽ അഭിമാനിതരായി പ്രദേശത്തെ പ്രവാസികൾ

author-image
admin
New Update

ജിദ്ദ: തിരൂരങ്ങാടി മുസ്ലിം യതീംഖാനാ സ്ഥാപനങ്ങൾ കൊറോണാ ചികിത്സയ്ക്കായി വിട്ടുകൊ ടുത്ത മാനേജ്‍മെന്റ് നടപടിയിൽ അഭിമാനിതരായി പ്രദേശത്തുകാരായ ജിദ്ദയിലെ പ്രവാസികൾ. കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തിരൂരങ്ങാടി താലൂക് ആശുപത്രി കോവിഡ് സ്പെഷ്യൽ സെന്റർ ആക്കി മാറ്റുമ്പോൾ അവിടെയുള്ള രോഗികളുടെ പരിചരണത്തിന് തങ്ങൾ ക്കുള്ള സൗകര്യങ്ങൾ ഉപയോഗപ്പെടുത്താമെന്ന് തിരൂരങ്ങാടി മുസ്ലിം യതീഖാന കമ്മിറ്റിയ്ക്ക് കീഴിലുള്ള എം കെ ഹാജി ഓർഫനേജ് ആശുപത്രി മലപ്പുറം ജില്ലാ കളക്റ്ററെയും ജില്ലാ മെഡിക്കൽ ഓഫീസറെയും രേഖാമൂലം അറിയിച്ചു.

Advertisment

publive-image

അപ്രകാരം, യതീഖാന കമ്മിറ്റിയ്ക്ക് കീഴിലുള്ള പി എസ് എം ഓ കോളേജ് ഹോസ്റ്റൽ, ഓഡി റ്റോറിയം, യതീംഖാനാ ഹോസ്റ്റൽ എന്നിവയും അടിയന്തിര ഘട്ടങ്ങളിൽ സർക്കാരിന് ഉപയോഗ പ്പെടുത്തണമെന്നും കമ്മിറ്റി ഭാരവാഹികളായ കെ പി എ മജീദ് (പ്രസിഡണ്ട്), എം കെ ബാവ (ജനറൽ സെക്രട്ടറി), സി എച് മഹമൂദ് ഹാജി (ട്രഷറർ) എന്നിവർ ജില്ലാ ഭരണകൂടത്തിനാണ് അയച്ച കത്തിൽ സന്നദ്ധത അറിയിച്ചു.

പരേതരായ എം. കെ. ഹാജി, കെ. എം. മൗലവി, സീതി സാഹിബ് എന്നിവരും ഏതാനും മനുഷ്യ സ്നേഹികളും പതിറ്റാണ്ടുകൾക്ക് മുമ്പ് തിരുരങ്ങാടി യത്തീംഖാന തുടങ്ങിയത് (1943 ൽ) ലോകത്തെ വിടെയുമെന്ന പോലെ മലബാറിലും പരന്ന് പിടിച്ച കോളറ മഹാമാരിയുടെ സാഹചര്യത്തി ലായിരുന്നു. അന്നത്തെ പകർച്ചവ്യാധിയിൽ രക്ഷിതാക്കൾ മരണപ്പെട്ട നൂറിലേറെ അനാഥകുട്ടികളെ സംരക്ഷിക്കാനായിരുന്നു തിരൂരങ്ങാടിയിൽ അവർ യതീഖാന സ്ഥാപിച്ചത്. സമാനമായ ആനു കാലിക സംഭവങ്ങളുടെ പശ്ചാത്തലത്തിൽ സ്ഥാപനത്തിന്റെ മഹത്തായ പാരമ്പര്യവും ചരിത്ര പരമായ ദൗത്യവും മുറുകെപ്പിടിച്ചു കൊണ്ടുള്ള മാനേജ്‍മെന്റിന്റെ തീരുമാനത്തിൽ പ്രവാസികൾ മുക്തകണ്ഠം സന്തുഷ്ടി രേഖപ്പെടുത്തി.

സാമൂഹ്യ സേവനത്തിലും പ്രതിബദ്ധതയിലും സമാനത ഏറെയില്ലാത്ത മഹത്തായ സ്ഥാപനമാണ് യതീംഖാനയും അതിന്റെ മാനേജ്‍മെന്റിന് കീഴിൽ പലപ്പോഴായി ഉയർന്നു വന്ന സ്‌കൂളുകൾ, ആർട്സ് കോളേജ്, ഹോസ്റ്റൽ, ആശുപത്രി തുടങ്ങിയ സ്ഥാപനങ്ങൾ. യതീംഖാനാ സ്ഥാപനത്തിൽ പഠിച്ചു വളർന്നവരിൽ ഒരാളായിരുന്നു പരേതനായ മുൻ നിയമസഭാംഗം കെ പി രാമൻ.

Advertisment