Advertisment

പ്രവാസികളുടെ പ്രതിഷേധം ഇരമ്പി, ഇൻകാസ് ഒ ഐ സി.സി രാപ്പകൽ നിരാഹാര സമരം ചരിത്രത്തിൽ ഇടംനേടി.

author-image
admin
Updated On
New Update

തിരുവനന്തപുരം: ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സിന്റെ ഔദ്ധ്യോഗിക പ്രവാസി പോഷക സംഘടനകളായ ഇൻകാസ് - ഒ.ഐ.സി.സി. സംയുക്താഭിമുഖ്യത്തിൽ സെക്രട്ടറിയേറ്റ് കവാടത്തിൽ നടത്തിയ 24 മണിക്കൂർ രാപ്പകൽ നിരാഹാര സമരം പ്രവാസികളുടെ പ്രധി ഷേധവും ആകുലതയും വ്യക്തമാക്കി ചരിത്രത്തിൽ ഇടം നേടി സമാപിച്ചു.

Advertisment

publive-image

വിദേശ മലയാളികൾ തങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം തേടി നാട്ടിലേക്ക് വന്ന് നിരാഹാര സമരം നടത്തുന്നത് ആദ്യമായാണ്.ജൂലൈ രണ്ടാംതിയ്യതി രാവിലെ പത്ത് മണിക്ക് യു.എ.ഇ.ഇൻകാസ് യൂത്ത് വിങ് പ്രസിഡന്റ് ഹൈദർ തട്ടത്താഴത്ത്, ഇൻകാസ് അൽ ഐൻ നാഷണൽ പ്രസിഡന്റ് ഫൈസൽ തഹാനി, ഇൻകാസ് ദുബായ് വനിത വിങ് പ്രസിഡന്റ് ദീപ അനിൽ, ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി മെമ്പർ ഷാജി.പി.കാസ്മി തുടങ്ങിയവർ നിരാഹാരമനുഷ്ഠിച്ചു ജൂലൈ 3ന് രാവിലെ 10 മണിക്ക് ഷാഫി പറമ്പിൽ എം.എൽ.എ യുടെ സാന്നിദ്ധ്യത്തിൽ തിരുവനന്തപുരം ഡി.സി.സി. പ്രസിഡന്റ് നെയ്യാറ്റി ൻകര സനൽ, സത്യാഗ്രഹികൾക്ക് നാരങ്ങനീര് കൊടുത്ത് നിരാഹാര സമരം അവസാനി പ്പിച്ചു,

സമാപന സമ്മേളത്തിൽ മുൻ മന്ത്രി വി.സ് .ശിവകുമാർ,എം.എൽ.എ, എ.ഐ.സി.സി.

സെക്രട്ടറി പി.സി.വിഷ്ണുനാഥ്, കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അഭിജിത്,

എ.  ഐ. സി.സി.സി സെക്രട്ടറി അഡ്വ: ഷിഹാബുദ്ധീൻ കരിയത്ത്,ഡി,സി,സി ഭാരവാ ഹികള്‍ തുടങ്ങിയവർ സംബന്ധിച്ചു.

publive-image

കേരളത്തിന്റെ സമഗ്ര പുരോഗതിക്ക് കാരണക്കാരായ പ്രവാസ സമുഹം ഒറ്റയ്ക്കല്ലെ ന്നും കേരള സമൂഹവും കേരളത്തിലെ യുവജന പ്രസ്ഥാനങ്ങളും എന്നും കൂടെയു ണ്ടാക്കുമെന്നും ഷാഫി പറമ്പിൽ എം എൽ എ രാപ്പകൽ നിരാഹര സമ്മേളനത്തിന് വിരാമം കുറിച്ചു കൊണ്ട് പറഞ്ഞു.

കേരള സർക്കാറിന്റെ ഇരട്ടത്താപ്പാണ് ആന്തൂർ, പുനലുർ സംഭവങ്ങളിലുടെ തെളിഞ്ഞി രിക്കുന്നതെന്നും മുഖ്യമന്ത്രി പണിറായി വിജയന്റെ പ്രവാസി സ്നേഹം കപടമാണെന്നും എഐസിസി സെക്രട്ടറി പി.സി.വിഷ്ണുനാഥ് പറഞ്ഞു

മുൻ മന്ത്രി വി.സ്.ശിവകുമാർ പി.ടി. തോമസ് എം എൽ എ, എന്നിവർ സമരനേതാക്കളെ സന്ദർശിച്ച് ഐക്യദാർഡ്യം പ്രഖ്യാപിച്ചു. പ്രവാസികളുടെ ഇന്നോളമുണ്ടായിട്ടുള്ള സമര ങ്ങളിൽ രാപ്പകൽ സമരം പുതിയ അദ്ധ്യായം രചിച്ചിരിക്കുകയാണെന്ന് പ്രഥമ പ്രവാസി കാര്യ മന്ത്രി കൂടിയായിരുന്ന എം എം ഹസ്സൻ അഭിപ്രായപ്പെട്ടു.

സമരനേതാക്കൾക്ക് അഭിവാദ്യമർപ്പിക്കാൻ എത്തിയ മുൻ മുഖ്യമന്ത്രിയും എ.ഐ സി.സി. ജനറൽ സെക്രട്ടറിയുമായ ഉമ്മൻ ചാണ്ടി പ്രവാസി വ്യവസായി സാജൻ പറയി ലിന്റെ ആത്മഹത്യക്ക് കരണക്കാരിയായ ആന്തൂർ മുനിസിപ്പൽ ചെയർപേർസൺ ശ്യാമളയെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി അറസ്റ്റുചെയ്യണമെന്ന് ആവശ്യപ്പെട്ടു.

സമരത്തിന് അഭിവാദ്യം അർപ്പിച്ചുകൊണ്ട് യു ഡി എഫ് നേതാക്കളായ മഹിളാ കോൺ ഗ്രസ് അധ്യക്ഷ ലതിക സുബാഷ്,എൻ. പീതാംബരകുറുപ്പ്, ശരത്ചന്ദ്രപ്രസാദ്, പാലോട് രവി, അഡ്വ: ഫാത്തിമ രോഷ്‌ന, അഡ്വ: വീണ, അഡ്വ:കൃഷ്ണകുമാർ, കെ എസ് യു സം സ്ഥാന വൈസ് പ്രസിഡന്റ്മാരായ അബ്ദുൽ റഷീദ്,ജസീർ പള്ളിയേയിൽ,ശ്രീലാൽ തുടങ്ങി നിരവധി നേതാക്കൾ സംസാരിച്ചു. സമരത്തിന് പിന്തുണ അർപ്പിക്കാൻ മഹിളാ കോൺ ഗ്രസ്,യൂത്ത് കോൺഗ്രസ്, കെ എസ് യു എന്നീ പോഷക സംഘടനകൾ സമര പന്തലിലേക്ക് പ്രകടനമായെത്തി. പ്രവാസി കോൺഗ്രസ് നേതാക്കളായ അയൂബ് ഖാൻ, സലിം പള്ളി വിള, ബദറുദ്ദീൻ ഗുരുവായൂർ, ഇൻകാസ് നേതാക്കളായ സി.എ. ബിജു, എം.എൻ.എ. ലത്തീഫ്,ജോഫി ചൂണ്ടൽ, ജിജോ ജോൺ,ഇടവ സൈഫ്, പള്ളിക്കൽ സുജാഹി , നാസർ കാരക്കമണ്ഡപം എന്നിവർ സമരത്തിന് നേതൃത്വം നൽകി.

Advertisment