Advertisment

പെരുവഴിയിലായി പ്രവാസികള്‍: ക്വാറന്റൈന്‍ സൗകര്യമൊരുക്കിയില്ല; കുവൈറ്റില്‍ നിന്നെത്തിയ പ്രവാസികള്‍ റോഡില്‍ കുടുങ്ങി കിടന്നത് മണിക്കൂറുകളോളം

New Update

publive-image

Advertisment

കണ്ണൂര്‍: ക്വാറന്റൈന്‍ സൗകര്യമൊരുക്കാത്തതിനാല്‍ പ്രവാസികള്‍ക്ക് റോഡില്‍ കുടുങ്ങി കിടക്കേണ്ടി വന്നത് മണിക്കൂറുകളോളം. കുവൈറ്റില്‍ നിന്നെത്തിയ പ്രവാസികള്‍ക്കാണ് ഈ ദുരനുഭവം നേരിടേണ്ടി വന്നത്.

കണ്ണൂര്‍-കാസര്‍കോട് അതിര്‍ത്തിയിലാണ് സംഭവം. കാസര്‍കോട് സ്വദേശികളായ സ്ത്രീകളുള്‍പ്പെടെയുള്ള 18 പേരാണ് ഇവിടെ കുടുങ്ങിയത്.ബുധനാഴ്ച രാത്രിയായിരുന്നു ഇവര്‍ നെടുമ്പാശേരിയിലെത്തിയത്.

പിന്നീട് കെഎസ്ആര്‍ടിസി ബസില്‍ കണ്ണൂര്‍-കാസര്‍കോട് അതിര്‍ത്തിലെത്തിയപ്പോഴായിരുന്നു ക്വാറന്റൈന്‍ സൗകര്യമില്ലാത്തതിനാല്‍ ഇവര്‍ കുടുങ്ങിയത്. പ്രാഥമിക സൗകര്യങ്ങള്‍ പോലുമില്ലാതെ സ്ത്രീ യാത്രക്കാര്‍ ഏറെ ബുദ്ധിമുട്ടാണ് അനുഭവിച്ചത്.

Advertisment