കുവൈറ്റില്‍ പുതിയ സിവില്‍ ഐഡി കാര്‍ഡുകളുള്ള പ്രവാസികള്‍ വിമാനത്താവളങ്ങളിലും ബാങ്കുകളിലും പ്രശ്‌നങ്ങള്‍ നേരിടുന്നതായി റിപ്പോര്‍ട്ട്

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Thursday, July 18, 2019

കുവൈറ്റ് : കുവൈറ്റില്‍ പുതിയ സിവില്‍ ഐഡി കാര്‍ഡുകളുള്ള പ്രവാസികള്‍ വിമാനത്താവളങ്ങളിലും ബാങ്കുകളിലും പ്രശ്‌നങ്ങള്‍ നേരിടുന്നതായി റിപ്പോര്‍ട്ട് .
പാസ്പോര്‍ട്ടിലെ റെസിഡന്‍സി സ്റ്റിക്കര്‍ സംവിധാനം റദ്ദാക്കിയതിനെത്തുടര്‍ന്ന് പുതിയ സിവില്‍ ഐഡി റെസിഡന്‍സി സംവിധാനത്തില്‍ തങ്ങള്‍ പ്രശ്നങ്ങള്‍ നേരിട്ടതായി യൂറോപ്പില്‍ അവധിക്കാലം ചെലവഴിച്ച പ്രവാസികളാണ് വ്യക്തമാക്കിയത്.

സിവില്‍ ഐഡിയില്‍ റഡിസന്‍സി ഐഡി എന്ന വാക്ക് ഇല്ലാത്തതു മൂലവും കാര്‍ഡില്‍ എക്‌സ്പിയറി ഡേറ്റ് സൂചിപ്പിക്കാത്തതു മൂലവും ഈ രാജ്യങ്ങളിലെ പാസ്‌പോര്‍ട്ട് ഉദ്യോഗസ്ഥര്‍ അവരെ തിരികെ പോകാന്‍ അനുവദിക്കുന്നില്ലെന്ന് പ്രവാസികള്‍ പറയുന്നു .

തുടര്‍ന്ന് കുവൈറ്റ് എംബസിയിലെ എമര്‍ജന്‍സി വിഭാഗവുമായി ബന്ധപ്പെടുകയും അവര്‍ വിമാനത്താവളങ്ങളില്‍ വിളിച്ച് കുവൈറ്റിലെ പുതിയ സംവിധാനത്തെ കുറിച്ച് ബോധ്യപ്പെടുത്തുകയും പ്രവാസികളെ വിമാനത്തില്‍ കയറാന്‍ അനുവദിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നുവെന്നും മറ്റ് ചില പ്രവാസികളും വെളിപ്പെടുത്തി.

സിവില്‍ ഐഡിയിലെ പേര് മാറ്റത്തെ തുടര്‍ന്ന് ബാങ്കുകളിലാണ് പ്രവാസികള്‍ മറ്റൊരു പ്രശ്‌നം നേരിടുന്നത്. സിവില്‍ വിവരങ്ങളില്‍ ലാറ്റിന്‍ ഭാഷയിലെ ആദ്യത്തെയും അവസാനത്തെയും പേരുകള്‍ പരാമര്‍ശിക്കുന്നതു മൂലം അവ ബാങ്കുകള്‍ നിരസിക്കുകയും അവരുടെ ഡാറ്റ അപ്ഡേറ്റ് ചെയ്യാതിരിക്കുകയും ചെയ്യുന്നുവെന്നാണ് റിപ്പോര്‍ട്ട്.

 

 

×