Advertisment

ഫെയ്‌സ് മാസ്കുകളുടെ ദീർഘകാല ഉപയോഗം ഓക്സിജന്റെ കുറവിന് കാരണമാകുമോ? വൈറൽ പോസ്റ്റിന് പിന്നിലെ സത്യം ഇങ്ങനെ

New Update

കൊവിഡ് രണ്ടാം തരംഗം രാജ്യത്തുടനീളം ഉയർന്നുവരുന്നതിനിടയിൽ, തെറ്റായ വിവരങ്ങളും വ്യാജവാർത്തകളും ഇൻറർനെറ്റിൽ പ്രചരിക്കുന്നുണ്ട്. ഇത് സാധാരണക്കാരുടെ ദുരിതങ്ങൾക്ക് ആക്കം കൂട്ടുന്നു. ഫെയ്സ് മാസ്കുകളുടെ ദീർഘകാല ഉപയോഗം ശരീരത്തിലെ CO2, ഓക്സിജന്‍ എന്നിവയുടെ അളവ് കുറയുന്നതിന് കാരണമാകുമെന്ന് അവകാശപ്പെടുന്ന ഒരു സന്ദേശം സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നുണ്ട്.

Advertisment

publive-image

ശ്വസിക്കുന്ന വായു വീണ്ടും വീണ്ടും ശ്വസിക്കുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നതെന്നും ഇത് കാർബൺ ഡൈ ഓക്സൈഡായി മാറുകയും തലകറക്കം അനുഭവപ്പെടുകയും ചെയ്യുന്നുവെന്ന് സന്ദേശത്തില്‍ പറയുന്നു.

വൈറൽ പോസ്റ്റ് ആളുകൾക്കിടയിൽ വളരെയധികം ആശയക്കുഴപ്പത്തിനും പരിഭ്രാന്തിക്കും കാരണമായി എന്ന് പ്രത്യേകം പറയേണ്ടതില്ല.

എന്നാല്‍ പ്രചരിക്കുന്ന സന്ദേശത്തില്‍ സത്യമില്ലെന്നതാണ് യാഥാര്‍ത്ഥ്യം. കൂടുതല്‍ നേരം മാസ്‌ക്കുകള്‍ ഉപയോഗിക്കുന്നത് ശരീരത്തിലെ ഓക്‌സിജന്റെ അളവ് കുറയുന്നതിന് കാരണമാകില്ല. ഒരു മാസ്ക് ഒരു വ്യക്തിയുടെ രക്തത്തിലെ ഓക്സിജന്റെ അളവ് കുറയ്ക്കുന്നു എന്നതിന് തെളിവുകളൊന്നുമില്ല.

തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളുമായി ഒരു സന്ദേശം സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ടെന്ന് പിഐബി ട്വിറ്റ് ചെയ്തു. ”മാസ്കുകളുടെ നീണ്ടുനിൽക്കുന്ന ഉപയോഗം ശരീരത്തിലെ ഓക്സിജന്റെ കുറവിലേക്കു നയിക്കുന്നുവെന്ന് ഒരു സന്ദേശത്തിൽ അവകാശപ്പെടുന്നു.#PIBFactCheck: ഈ ക്ലെയിം #FAKE ആണ്.

മാസ്ക് ശരിയായി ധരിക്കുന്നതിലൂടെയും സാമൂഹിക അകലം പാലിക്കുന്നതിലൂടെയും പതിവായി കൈകഴുകുന്നതിലൂടെയും കൊറോണ വൈറസിന്റെ വ്യാപനം ചെറുക്കാന്‍ സഹായിക്കും

ഫെയ്‌സ് മാസ്ക് ധരിക്കുന്നത് COVID-19 വൈറസ് പടരാതിരിക്കാൻ സഹായിക്കുന്ന ഒരു മാർഗമാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഇൻറർനെറ്റിൽ പ്രചാരത്തിലുള്ള തെറ്റായ വിവരങ്ങളും വ്യാജവാർത്തകളും തടയുന്നതിനായി പ്രസ് ഇൻഫർമേഷൻ ബ്യൂറോ 2019 ഡിസംബറിൽ ഈ വസ്തുതാ പരിശോധനാ വിഭാഗം ആരംഭിച്ചു.

“വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിക്കുന്ന സർക്കാറിന്റെ നയങ്ങളും പദ്ധതികളുമായി ബന്ധപ്പെട്ട തെറ്റായ വിവരങ്ങൾ തിരിച്ചറിയുക” എന്നതാണ് ഇതിന്റെ ലക്ഷ്യം. ഇത്തരം തെറ്റായ വിവരങ്ങളെക്കുറിച്ച് സർക്കാർ ജനങ്ങൾക്ക് വീണ്ടും വീണ്ടും മുന്നറിയിപ്പ് നൽകുകയും വിശ്വസനീയമായ ഉറവിടങ്ങൾ മാത്രം വിശ്വസിക്കാൻജനങ്ങളോട് അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു.

covid 19 india
Advertisment