Advertisment

'തൊണ്ടിമുതലും ദൃക്‌സാക്ഷിയും' ചിത്രത്തില്‍ ഫഹദിന്‍റെയും സുരാജിന്റെയും വേഷങ്ങള്‍ വച്ചുമാറിയത് - അണിയറക്കഥകള്‍ വ്യക്തമാക്കി നടന്‍ സൗബീന്‍

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തില്‍ ഫഹദ് ഫാസില്‍ അവതരിപ്പിച്ച കള്ളന്റേ വേഷത്തിലേക്ക് ആദ്യം നിശ്ചയിച്ചിരുന്നത് സൗബിന്‍ ഷാഹിറിനെ ആയിരുന്നുവെന്ന് നടന്‍റെ വെളിപ്പെടുത്തല്‍. സുരാജ് ചെയ്യാനിരുന്ന വേഷമാണ് ഫഹദ് ഫാസിലിനായി നിശ്ചയിച്ചിരുന്നത്.

എന്നാല്‍, പറവയുടെ സംവിധാനവുമായി ബന്ധപ്പെട്ട തിരക്കുകളായിരുന്നതിനാല്‍ സൗബിന് ഈ കഥാപാത്രം ഏറ്റെടുക്കാന്‍ സാധിച്ചില്ല. അപ്പോഴാണ് ദിലീഷ് പോത്തന്‍ കഥാപാത്രങ്ങളെ വെച്ചുമാറിയത്.

publive-image

ഫഹദിന് കള്ളന്റെ വേഷം നല്‍കുകയും സുരാജ് വെഞ്ഞാറംമൂടിനെ ഉള്‍പ്പെടുത്തുകയും ചെയ്തത്. പ്രകാശന്‍ എന്ന കഥാപാത്രത്തെയാണ് സുരാജ് അവതരിപ്പിച്ചത്.

ഫഹദിന്റെയും സുരാജിന്റെയും അഭിനയ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു തൊണ്ടിമുതലും ദൃക്‌സാക്ഷിയിലേത്. നിരവധി പുരസ്‌കാരങ്ങള്‍ ഈ ചിത്രത്തെ തേടിയും ഇതില്‍ അഭിനയിച്ചവരെ തേടിയും എത്തിയിരുന്നു. ഒരു അഭിമുഖത്തിലാണ് സൗബിന്‍ ഇത് വ്യക്തമാക്കിയത്.

malayala cinema
Advertisment