Advertisment

സ്വര്‍ണ്ണക്കടത്ത് കേസില്‍ തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് ഫൈസല്‍ ഫരീദ്; പ്രതികളില്‍ ആരെയും അറിയില്ല; തന്നെക്കുറിച്ച് പ്രചരിക്കുന്നത് വ്യാജവാര്‍ത്തകളാണെന്നും ഫൈസല്‍ ഫരീദ്‌

author-image
ന്യൂസ് ബ്യൂറോ, ദുബായ്
Updated On
New Update

publive-image

Advertisment

ദുബായ്: തന്നെക്കുറിച്ച് പ്രചരിക്കുന്നത് തെറ്റായ വാര്‍ത്തകളാണെന്ന് സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് അന്വേഷിക്കുന്ന ഫൈസല്‍ ഫരീദ് മാധ്യമങ്ങളോട് പറഞ്ഞു. പ്രതികളില്‍ ആരെയും തനിക്ക് അറിയില്ല. അന്വേഷണ ഉദ്യോഗസ്ഥരെന്ന് പറഞ്ഞ് ചിലര്‍ തന്നെ വിളിച്ചിരുന്നു. പേര് ചോദിച്ചപ്പോള്‍ പറയാനുള്ള ധൈര്യം പോലും അവര്‍ കാണിച്ചില്ലെന്നും ഫൈസല്‍ ഫരീദ് പറഞ്ഞു.

സ്വര്‍ണക്കടത്തുമായി ഒരു ബന്ധവുമില്ല. ഈ സംഭവത്തെക്കുറിച്ച് വാര്‍ത്തകളില്‍ മാത്രമാണ് കാണുന്നത്. തന്റെ പേരില്‍ പ്രചരിക്കുന്നത് നൂറു ശതമാനവും വ്യാജമായ കാര്യമാണ്. തന്റെ പേര് പ്രചരിപ്പിച്ചതിനെതിരെ കേസ് നല്‍കുന്ന കാര്യം ആലോചിക്കുകയാണെന്നും ഫൈസല്‍ ഫരീദ് പ്രതികരിച്ചു.

ദുബായ് പൊലീസോ എൻഐഎയോ ഇതുമായി ബന്ധപ്പെട്ട് ഇതുവരെ ചോദ്യം ചെയ്തിട്ടില്ല. എന്നാൽ കേസുമായി ആവശ്യമെങ്കിൽ സഹകരിക്കാൻ എല്ലായിപ്പോഴും തയാറാണെന്നും ഫൈസൽ പറഞ്ഞു. ഫൈസലിന്റെ സുഹൃത്തിനെ ഫോണിൽ വിളിച്ചതായി കസ്റ്റംസ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു.

Advertisment