Advertisment

കുവൈറ്റില്‍ വ്യാജ കമ്പനിയുടെ മറവില്‍ വിസാ കച്ചവടം ; സ്വദേശിയും പ്രവാസി പാര്‍ട്ണറും പിടിയില്‍

New Update

കുവൈറ്റ് : കുവൈറ്റില്‍ വ്യാജ കമ്പനി നടത്തിപ്പുകാരായ സ്വദേശിയെയും അയാളുടെ പ്രവാസി പാര്‍ട്ണറെയും പൊലീസ് അറസ്റ്റ് ചെയ്തു. കമ്പനിയുടെ മറവില്‍ വാണിജ്യ സന്ദര്‍ശക വിസകള്‍ ഇവര്‍ വില്‍പ്പന നടത്തിയിരുന്നു .

Advertisment

publive-image

ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് റസിഡന്‍സ് അഫയേഴ്‌സിലെ ഉദ്യോഗസ്ഥര്‍ക്ക് കമ്പനി നടത്തിപ്പിനെ കുറിച്ച് സംശയം തോന്നുകയും കമ്പനിയുടെ ഫയല്‍ പരിശോധിക്കുകയുമായിരുന്നു. തുടര്‍ന്നാണ് തട്ടിപ്പ് കണ്ടെത്തിയത്. ലഭിച്ച വിവരങ്ങളുടെ ആധികാരികത പരിശോധിക്കുന്നതിനായി പ്രത്യേക ടീമിനെയും നിയോഗിച്ചിരുന്നു.

200 മുതല്‍ 250 കെഡി വരെ വാങ്ങിയാണ് വാണിജ്യ സന്ദര്‍ശക വിസകള്‍ ഇവര്‍ വിറ്റിരുന്നത്. അറസ്റ്റിലായവരെ ബസ്ധപ്പെട്ട വകുപ്പിന് കൈമാറി .

kuwait kuwait latest
Advertisment