Advertisment

കോ​വി​ഡ് വാ​ക്‌​സി​ൻ ക​ണ്ടെ​ത്തി​യ ശാ​സ്ത്ര​ജ്ഞ​നാ​ണ് ഈ ​ചി​ത്ര​ത്തി​ലെ മ​ഞ്ഞ ടീ​ഷ​ർ​ട്ട് ഇ​ട്ട ചെ​രി​പ്പി​ല്ലാ​തെ നി​ൽ​ക്കു​ന്ന കു​ട്ടി! കോ​വി​ഡ് വാ​ക്‌​സി​ന്‍ ക​ണ്ടു​പി​ടി​ച്ച ശാ​സ്ത്ര​ജ്ഞ​ന്‍റെ കു​ട്ടി​ക്കാ​ല ചി​ത്രം; വൈ​റ​ല്‍ ചിത്രത്തിന് പിന്നിലെ സത്യം ഇങ്ങനെ

New Update

ന്യൂ​ഡ​ൽ​ഹി: സമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഫോട്ടോയാണ് ഇവിടെ വിഷയം. ഫൈ​സ​റു​മാ​യി ചേ​ർ​ന്ന് കോ​വി​ഡ് വാ​ക്‌​സി​ൻ വി​ക​സി​പ്പി​ച്ച ജ​ർ​മ​ൻ ക​മ്പ​നി​യാ​യ ബ​യോ​എ​ൻ​ടെ​ക്കി​ന്റെ സി​ഇ​ഒ ഡോ.​ഉ​ഗ​ർ സ​ഹി​ൻറെ പ​ഴ​യ​കാ​ല ചി​ത്രം എ​ന്ന ത​ര​ത്തി​ലാ​ണ് ചിത്രം വൈറലായത്. ചി​ത്ര​ത്തി​ൽ ഒ​രു പു​രു​ഷ​നും സ്ത്രീ​യും നാ​ല് കു​ട്ടി​ക​ളു​മാ​ണു​ള്ള​ത്.

Advertisment

publive-image

ഫോ​ട്ടോ​യു​ടെ അ​ടി​ക്കു​റു​പ്പാ​യി ചേ​ർ​ത്തി​രി​ക്കു​ന്ന​ത്: 1970 ൽ ​ജ​ർ​മ​നി​യി​ൽ എ​ത്തി​യ തു​ർ​ക്കി​ഷ് കു​ടി​യേ​റ്റ കു​ടും​ബം. കോ​വി​ഡ് വാ​ക്‌​സി​ൻ ക​ണ്ടെ​ത്തി​യ ശാ​സ്ത്ര​ജ്ഞ​നാ​ണ് ഈ ​ചി​ത്ര​ത്തി​ലെ മ​ഞ്ഞ ടീ​ഷ​ർ​ട്ട് ഇ​ട്ട ചെ​രി​പ്പി​ല്ലാ​തെ നി​ൽ​ക്കു​ന്ന കു​ട്ടി.

സ​ഹി​ൻറെ കു​ടും​ബം ജ​ർ​മ​നി​യി​ൽ എ​ത്തി​യ​പ്പോ​ൾ എ​ടു​ത്ത ചി​ത്ര​മെ​ന്നാ​ണ് അ​വ​കാ​ശ​വാ​ദം. എ​ന്നാ​ൽ ചി​ത്രം തീ​ർ​ച്ച​യാ​യും ജ​ർ​മ​നി​യി​ലെ ഒ​രു തു​ർ​ക്കി കു​ടി​യേ​റ്റ കു​ടും​ബ​ത്തി​ൻറേ​താ​ണ്. എ​ന്നാ​ൽ മ​ഞ്ഞ നി​റ​ത്തി​ലു​ള്ള ആ​ൺ​കു​ട്ടി സ​ഹി​ൻ അ​ല്ല. ഈ ​കു​ട്ടി മൈ​ക്കാ​നി​ക്ക് ആ​യി മാ​റു​ക​യാ​ണ് ഉ​ണ്ടാ​യ​ത്.ഈ ​ചി​ത്രം ജ​ർ​മ​ൻ ഫോ​ട്ടോ​ഗ്രാ​ഫ​ർ കാ​ൻ​ഡി​ഡ ഹോ​ഫ​റു​ടേ​താ​ണ്. അ​ദ്ദേ​ഹ​ത്തി​ൻറെ "ജ​ർ​മ​നി​യി​ലെ തു​ർ​ക്കി​ക​ൾ 1979' എ​ന്ന ചി​ത്ര പ​ര​മ്പ​ര​യു​ടെ ഭാ​ഗ​മാ​യി​രു​ന്നു ഇ​ത്. ഹാ​ർ​വാ​ർ​ഡ് ആ​ർ​ട്ട് മ്യൂ​സി​യ​ത്തി​ൽ ഇ​പ്പോ​ഴും ഈ ​ചി​ത്രം ല​ഭ്യ​മാ​ണ്.

യൂ​റോ​പ്പി​ലെ ട​ർ​ക്കി​ഷ് കു​ടി​യേ​റ്റ​ക്കാ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തു​ന്ന വെ​ബ്‌​പോ​ർ​ട്ട​ലാ​യ ഡ​യ​സ്‌​പോ​റ ടോ​ർ​ക്ക് ഈ ​വ​ർ​ഷം ഓ​ഗ​സ്റ്റി​ൽ പോ​സ്റ്റ് ചെ​യ്ത ട്വീ​റ്റ് ആ​ണ് ഡോ.​സ​ഹിൻറെ എ​ന്ന പേ​രി​ൽ മാ​റ്റി​യെ​ടു​ത്ത​ത്. ഈ ​ചി​ത്ര​ത്തി​ലെ കു​ടും​ബം കു​റി​പ്പി​ൽ അ​വ​കാ​ശ​പ്പെ​ടു​ന്ന​തു​പോ​ലെ 1970 ൽ ​അ​ല്ല ജ​ർ​മ​നി​യി​ൽ എ​ത്തി​യ​ത്. ഇ​വ​ർ 1965 ൽ ​ഇ​വി​ടെ എ​ത്തി.എ​ന്നാ​ൽ ഡോ. ​സ​ഹി​ൻറെ കു​ടും​ബ​വും തു​ർ​ക്കി​യി​ൽ​നി​ന്നു​ള്ള കു​ടി​യേ​റ്റ​ക്കാ​രാ​ണ്. ഇ​വ​ർ തു​ർ​ക്കി​യി​ലെ ഇ​സ്‌​കെ​ൻ​ഡെ​റ​നി​ൽ നി​ന്നാ​ണ് വ​ന്ന​ത്.

Advertisment