Advertisment

കൂളിങ് ഗ്ലാസുമായി ട്രാക്ടറോടിച്ച് മഥുരയില്‍ ഹേമമാലിനിയുുടെ പ്രചാരണം....ഹേമമാലിനിയെ ട്രോളി ഒമര്‍ അബ്ദുള്ള.....'ആ ട്രാക്ടറുകളില്‍ കാണുന്ന രണ്ട് ഡ്രമ്മുകള്‍ എന്താണ്? തണുത്ത കാറ്റ് കിട്ടാന്‍ വച്ച കൂളറാണെന്ന് പറയരുതേ....അത് ഒരു ഫാന്‍സി ട്രാക്ടര്‍ ആണ്'

New Update

മഥുര: കൂളിങ് ഗ്ലാസുമായി ട്രാക്ടറോടിച്ച് മഥുരയില്‍ പ്രചാരണത്തിനിറങ്ങിയ നടിയും ബിജെപി എംപിയുമായ ഹേമമാലിനിയെ ട്രോളി ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. ട്വിറ്ററിലൂടെയാണ് ഒമര്‍ ഹേമ മാലിനിയെ പരിഹസിച്ചത്.

ഹേമമാലിനി ട്രാക്ടര്‍ ഓടിക്കുന്നതിന്റെ ചിത്രത്തോടൊപ്പം 'ഫാന്‍സി ട്രാക്ടറാണ്'എന്ന കുറിപ്പോടെയാണ് ഒമര്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.

'ആ ട്രാക്ടറുകളില്‍ കാണുന്ന രണ്ട് ഡ്രമ്മുകള്‍ എന്താണ്? തണുത്ത കാറ്റ് കിട്ടാന്‍ വച്ച കൂളറാണെന്ന് പറയരുതേ.

അത് ഒരു ഫാന്‍സി ട്രാക്ടര്‍ ആണ്'- ഒമര്‍ അബ്ദുള്ള ട്വിറ്ററില്‍ കുറിച്ചു. നേരത്തെ കൈയ്യില്‍ കൊയ്ത്തരിവാളുമായി പാടത്തിറങ്ങി തന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ട ഹേമമാലിനിയുടെ ചിത്രങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ആഡംബര കാറായ എസ്‌യുവിന്റെ സണ്‍റൂഫില്‍ ഇരുന്ന് താരം നടത്തിയ പ്രചാരണത്തിന്റെ ചിത്രങ്ങളും പുറത്തു വന്നിരുന്നു. കൈയില്‍ തെരഞ്ഞെടുപ്പ് ചിഹ്നമായ താമരയും പിടിച്ചായിരുന്നു പ്രചാരണം.

നിറയെ റോസാപൂക്കളാല്‍ അലങ്കരിച്ച കാറിന്റെ സണ്‍റൂഫില്‍ നിന്ന് പ്രസം?ഗിക്കുന്ന താരത്തിന് ബിജെപി പ്രവര്‍ത്തകര്‍ കുട ചൂടികൊടുക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

Advertisment