Advertisment

ഫരീദാബാദ്-ഡൽഹി രൂപതയുടെ 2020-21 മതബോധന അദ്ധ്യയന വർഷം ഉദ്ഘാടനം മെത്രാപ്പോലീത്ത മാർ കുര്യാക്കോസ് ഭരണികുളങ്ങര നിർവ്വഹിച്ചു

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ജൂലൈ അഞ്ചിന് രാവിലെ 9 മണിക്ക് ഫരിദാബാദ്-ഡൽഹി രൂപതയുടെ 2020-21 മതബോധന അദ്ധ്യയന വർഷം ഉദ്ഘാടനം അഭിവന്ദ്യ മെത്രാപ്പോലീത്ത മാർ കുര്യാക്കോസ് ഭരണികുളങ്ങര നിർവ്വഹിച്ചു.

Advertisment

മാമ്മോദീസായിലൂടെ വിശ്വാസം സ്വീകരിച്ചെത്തുന്നവർക്ക് തങ്ങളുടെ സത്യവിശ്വാസം പരസ്യമായി പ്രഘോഷിക്കാനും ആ വിശ്വാസം ജീവകാരുണ്യ പ്രവർത്തനങ്ങളിലുടെ പ്രാവർത്തികമാക്കാനും അവരെ ഒരുക്കുന്ന വേദിയാണ് മതബോധന ക്ലാസ്സുകൾ. അതിനാൽ മതബോധനത്തെ സമയം പാഴാക്കലായി കരുതരുതെന്നും പിതാവ് ഉദ്ബോധിപ്പിച്ചു.

publive-image

യേശുവിനൊപ്പം തന്നെ സഭയേയും ക്യത്യമായി അറിയുകയും കൂദാശകളിലുടെയും ആരാധനയിലൂടെയും അനുഭവിക്കുകയും അതോടൊപ്പം സഭാ സമൂഹവുമായുള്ള ആഴമായ കൂട്ടായ്മയും ഉണ്ടാകുമ്പോഴാണ് നമ്മൾ യഥാർത്ഥ കത്തോലിക്കാ വിശ്വാസത്തിലേക്ക് കടക്കുകയെന്ന് അഭിവന്ദ്യ ജോസ് പുത്തൻവീട്ടിൽ പിതാവ് തന്റെ സന്ദേശത്തിൽ പറഞ്ഞു.

കാറ്റക്കിസം ഡയറക്ടർ ഫാ. സാന്റോ പുതുമനക്കുന്നത്ത് വി.കുർബ്ബാന അർപ്പിച്ചു. തന്റെ വചന സന്ദേശത്തിൽ നമ്മുടെ ജീവിതത്തിൽ അനുതാപവും അനുരഞ്ജനവും ഇന്ന് ഇപ്പോൾ തന്നെ ഉണ്ടാകേണ്ട ഒരു പ്രക്രിയയാണ് എന്നും അത് നാളേയ്ക്ക് മാറ്റരുതെന്നും ദൈവവും സഹോദരങ്ങളുമായി രമ്യതയിൽ ആകുമ്പോൾ ശിലാഹ്യദയങ്ങൾ പോലും മാംസള ഹ്യദയങ്ങളായി രൂപാന്തരപ്പെടുമെന്നും അച്ചൻ ഓർമ്മിപ്പിച്ചു.

കോവിഡ് 19 രോഗ പശ്ചാത്തലത്തിൽ ഈ ചടങ്ങ് സാമൂഹികാകലം പാലിച്ചാണ് സംഘടിപ്പിച്ചത്. രൂപതയുടെ ഔദ്യോഗിക മാധ്യമ ചാനലായ ട്രൂത്ത് ടൈഡിംഗിലൂടെ നിരവധി പേർക്ക് തൽസമയം പങ്കുചേരാൻ സാധിച്ചു.

Advertisment