Advertisment

മുഹമ്മദ് കോയ ഫറോക്കിന് യാത്രയപ്പ് നൽകി.

author-image
admin
New Update

റിയാദ്: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് തിരിക്കുന്ന സാമൂഹ്യ പ്രവർത്തകനും എഫ്.ഐ.ആർ.സി റിയാദ് ചാപ്റ്റർ മുൻ ജനറൽ സെക്രട്ടറിയുമായ മുഹമ്മദ് കോയ ഫറോക്കിന് ഫറോക്ക് ഇസ്‌ലാമിക് റിലീഫ് സെൻറർ യാത്രയപ്പ് നൽകി. റിയാദ് ചാപ്റ്ററിന്റെ ഉപഹാരം ട്രഷറർ വി.ഷഫീഖ് ഹസ്സൻ സമ്മാനിച്ചു.

Advertisment

publive-image

മുഹമ്മദ് കോയ ഫറോക്കിന് വി.ഷഫീഖ് ഹസ്സൻ ഉപഹാരം നൽകുന്നു.

വൈസ് പ്രസിഡണ്ട് ഷഹീർ വേങ്ങാട്ട് അധ്യക്ഷത വഹിച്ചു. നജ്മുദ്ദീൻ കുന്നുമ്മൽ, ടി.മുനമ്പർ, ഇസ്മായിൽ കളത്തിങ്ങൽ, ഇ കെ.ഷൗക്കത്ത് അലി, ഇ അബൂബക്കർ , അക്ബർ വേങ്ങാട്ട് സംസാരിച്ചു. മുഹമ്മദ് കോയ യാത്രയപ്പിന് നന്ദി പറഞ്ഞു.

 

Advertisment