Advertisment

അലവിക്കുട്ടി ഒളവട്ടൂരിന് നല്‍കിയ യാത്രയയപ്പ് വേളയില്‍ ന്യൂനപക്ഷ പദ്ധതി; സർക്കാർ ധവളപത്രം പുറത്തിറക്കണമെന്ന ആവശ്യം ഉന്നയിച്ച് റിയാദ് മലപ്പുറം ജില്ല കെഎംസിസി

author-image
admin
New Update

publive-image

Advertisment
റിയാദ് മലപ്പുറം ജില്ല കെഎംസിസി കമ്മിറ്റിയുടെ സ്നേഹാദരം ജനറൽ സെക്രട്ടറി അസീസ് വെങ്കിട്ട അലവിക്കുട്ടി ഒളവട്ടൂരിന് നൽകുന്നു
റിയാദ്: ന്യൂനപക്ഷ പദ്ധതി 80 : 20 അനുപാതമെന്ന നിയമം റദ്ദ് ചെയ്ത കേരള ഹൈക്കോടതി വിധിയിയുടെ പശ്ചാത്തലത്തിൽ ന്യൂനപക്ഷ സമുദായങ്ങൾക്ക് നൽകിയ വിഭവവിതരണത്തിന്റെ ധവളപത്രം പുറത്തിറക്കാൻ ഇടതുപക്ഷ സർക്കാർ തയ്യാറാവണമെന്ന് റിയാദ് മലപ്പുറം ജില്ല കെഎംസിസി കമ്മിറ്റി ആവശ്യപ്പെട്ടു.

കുണ്ടോട്ടി നിയോജക മണ്ഡലം കെഎംസിസി പ്രസിഡന്റും മലപ്പുറം ജില്ല കെഎംസിസി നൂർ ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെന്റ് ഡയറക്ടറുമായ അലവിക്കുട്ടി ഒളവട്ടൂരിന് മലപ്പുറം ജില്ല കെഎംസിസി കമ്മിറ്റി നൽകിയ യാത്രയയപ്പ് ചടങ്ങിലാണ് ഈ ആവശ്യം ഉന്നയിച്ചത്.

അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി എസ് ഐ സി ദേശീയ കമ്മിറ്റി വർക്കിംഗ് സെക്രട്ടറി അബ്ദുറഹ്മാൻ അറക്കൽ ഉൽഘാടനം ചെയ്തു. റിയാദ് മലപ്പുറം ജില്ല കെഎംസിസി കമ്മിറ്റി ഓർഗനൈസിംഗ് സെക്രട്ടറി ഷൗക്കത്ത് കടമ്പോട്ട് അധ്യക്ഷം വഹിച്ചു.

സച്ചാർ കമ്മീഷൻ കണ്ടെത്തിയ വസ്തുതകളുടെ അടിസ്ഥാനത്തിൽ 2008ൽ ഇടതുപക്ഷ സർക്കാർ നിയോഗിച്ച പാലോളി കമ്മിറ്റിയാണ് നൂറുശതമാനവും മുസ്‌ലിം വിഭാഗത്തിന് കിട്ടേണ്ട ആനുകൂല്യങ്ങളിൽ ഇരുപത് ശതമാനം മറ്റു കൃസ്ത്യൻ സമുദായത്തിലെ പിന്നാക്ക വിഭാഗങ്ങൾക്ക് വേണ്ടി നൽകുവാൻ തീരുമാനിച്ചത്.

ഈ തീരുമാനത്തെയാണ് മുസ്‌ലിം സമുദായം അനർഹമായി ആനുകൂല്യങ്ങൾ കൈപ്പറ്റുന്നു എന്ന രീതിയിൽ പലരും ചിത്രീകരിച്ചതും ആസൂത്രിതമായ പ്രചാരണം നടത്തിയതും. ഇതിന്റെയെല്ലാം തുടർച്ച എന്ന നിലയിൽ ന്യൂനപക്ഷ ക്ഷേമ വകുപ്പ് ആദ്യം പ്രഖ്യാപിച്ച മന്ത്രിയിൽ നിന്ന് മുഖ്യമന്ത്രി തന്നെ ഏറ്റെടുക്കുന്ന സാഹചര്യം ഉണ്ടായി.

കോടതിയിൽ വസ്തുതാപരമായി കാര്യങ്ങൾ ധരിപ്പിക്കുവാൻ സർക്കാർ അഭിഭാഷകർക്ക് കഴിയാതെ വന്നത് കൊണ്ടാണ് നിരാശജനകമായ വിധി വരാൻ കാരണമായതെന്നും ഇത് സർക്കാറിന്റെ വഞ്ചനാപരമായ നിലപാടാണ് കാണിക്കുന്നതെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി. "ന്യൂനപക്ഷ അവകാശങ്ങളും കോടതി വിധിയും" എന്ന വിഷയത്തിൽ സത്താർ താമരത്ത് മുഖ്യപ്രഭാഷണം നിർവ്വഹിച്ചു.

മൂന്ന് പതിറ്റാണ്ടിന്റെ പ്രവാസ ജീവിതത്തിൽ മാതൃകയാക്കാവുന്ന ഒരുപാട് കാര്യങ്ങൾ ചെയ്ത് തീർക്കുവാൻ അലവിക്കുട്ടി ഓളവട്ടൂരിന് സാധിച്ചിട്ടുണ്ട്. ജോലിയിലും സാമൂഹിക പ്രവർത്തനങ്ങളിലും വിദ്യാഭ്യാസ - ബിസിനസ് രംഗത്തും അദ്ദേഹം കാണിച്ചിട്ടുള്ള ആത്മാർഥതയും താത്പര്യവും പ്രശംസനീയമാണ്.

എസ്.ഐ.സിയുടെ സൗദി നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി എന്ന നിലയിൽ സംഘടനയുടെ ഉയർച്ചക്ക് ഒളവട്ടൂർ നൽകിയിട്ടുള്ള സംഭാവനകൾ വിലമതിക്കാനാവാത്തതാണെന്നും യാത്രയയപ്പ് ചടങ്ങിൽ സംബന്ധിച്ചവർ അഭിപ്രായപ്പെട്ടു.

റിയാദ് മലപ്പുറം ജില്ല കെഎംസിസി കമ്മിറ്റിയുടെ ഉപഹാരം ജനറൽ സെക്രട്ടറി അസീസ് വെങ്കിട്ട അലവിക്കുട്ടി ഒളവട്ടൂരിന് കൈമാറി. മൂന്ന് പതിറ്റാണ്ടോളമുള്ള ഒളവട്ടൂരിന്റെ പ്രവാസ ജീവിതം ആവിഷ്കരിച്ച് റിയാദ് കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റി പുറത്തിറക്കിയ ഡോക്യുമെന്ററി ചടങ്ങിൽ പ്രദർശിപ്പിച്ചു.

റിയാദ് ഇന്ത്യൻ ഇസ്‍ലാഹി സെന്റർ അഡ്വ ജലീൽ, എസ് ഐ സി റിയാദ് സെൻട്രൽ കമ്മിറ്റി ആക്റ്റിംഗ് പ്രസിഡന്റ് ദാരിമി, സൗദി കെഎംസിസി കമ്മിറ്റി നാഷണൽ സെക്രട്ടറിയേറ്റ്‌ അംഗങ്ങളായ ഉസ്മാൻ അലി പാലത്തിങ്ങൽ, ശുഹൈബ് പനങ്ങാങ്ങര, ജില്ലാ കെഎംസിസി ഭാരവാഹികളായ ശരീഫ് അരീക്കോട്, മുനീർ വാഴക്കാട്, യൂനുസ് കൈതാക്കോടൻ, യൂനുസ് സലീം താഴെക്കോട്, ഇക്ബാൽ തിരൂർ,സിദ്ധീഖ് കോനാരി, ലത്തീഫ് കരിങ്കപ്പാറ,

ഷാഫി കരുവാരക്കുണ്ട് എന്നിവർ പ്രസംഗിച്ചു.

അലവിക്കുട്ടി ഒളവട്ടൂരിനെ കുറിച്ച് മുനീർ കുനിയിൽ ഗാനവും ഫസൽ പൊന്നാണി കവിതയും ആലപിച്ചു. സെക്രട്ടറി ഷാഫി ചിറ്റത്തുപാറ സ്വാഗതവും ട്രഷറർ കുഞ്ഞിപ്പ തവനൂർ നന്ദിയും പറഞ്ഞു. ഹാഫിസ് ഹബീബ് അൽ സൈഫി ഖിറാഅത് നടത്തി.

soudi news
Advertisment