Advertisment

പൊന്നംകോട് മേഖലാ കർഷക സംരക്ഷണസമിതി നിലവിൽ വന്നു

New Update

publive-image

Advertisment

തച്ചമ്പാറ: പരിസ്ഥിതി ലോല മേഖലയൂടെ പേരിൽ കർഷകരെ കുടിയിറക്കാനുള്ള നീക്കത്തിനെതിരെ പൊന്നംകോട് മേഖലാ കർഷക സംരക്ഷണസമിതി നിലവിൽ വന്നു.

പതിറ്റാണ്ടുകളായി കൈവശം അനുഭവിച്ച് പോരുന്ന വീടും സ്ഥലവും പരിസ്ഥിതിയുടെ പേരുപറഞ്ഞ് കർഷകരിൽ നിന്നും പിടിച്ചെടുക്കാനുള്ള വകുപ്പുകളുടെ നീക്കം ശക്തമായി ചെറുക്കാനും മേഖലാ തല കർഷക കൺവെൻഷൻ തീരുമാനിച്ചു.

കൺഎൻഷൻ പാലക്കാട് രൂപതാ ബിഷപ് മാർ മനത്തോടത്ത് കൺവെൻഷൻ വഴി ഉദ്ഘാടനം ചെയ്തു. പൊന്നംകോട് സെന്റ് ആന്റണീസ് ഫൊറോനാ പള്ളിവികാരി ഫാ. സണ്ണി വാഴേപ്പറമ്പിൽ അധ്യക്ഷത വഹിച്ചു.

അഡ്വ. ബോബി പൂവത്തിങ്കൽ മുഖ്യ പ്രഭാഷണം നടത്തി.എക്യൂമെനിക്കൽ ചർച്ചസ് പ്രസിഡന്റ് ഫാ. തോമസ് തടത്തിൽ, ഫാ. ജോബിൻ മേലേമുറി, ഫാ. നിമീഷ്, തങ്കച്ചൻ മാത്യൂസ്,ഫ്രാൻസീസ് തുടിയംപ്ളാക്കൽ,മാത്യു കല്ലടിക്കോട്,തോമസ് മുട്ടത്തുകുന്നേൽ,തമ്പി തോമസ്,ബെന്നി ചിറ്റേട്ട്,തുടങ്ങിയവർ പ്രസംഗിച്ചു.

പൊന്നംകോട് മേഖലാ ഭാരവാഹികളായി ബെന്നി ചിറ്റേട്ട് (പ്രസിഡന്റ്), തങ്കച്ചൻ മാത്യൂസ് (വൈസ്. പ്രസി),മാത്യു കല്ലടിക്കോട് (ജന.സെക്ര.),ബിനു പുതുപറമ്പിൽ (സെക്ര), തോമസ് മുട്ടത്തുകുന്നേൽ(ട്രഷ), ഫാ. തോമസ് തടത്തിൽ, തോമസ് കളിപ്പറമ്പിൽ,ജോർജ്ജ്കുട്ടി വെള്ളിയാംതടം ,ബിനോയ് കൊച്ചുപനച്ചിക്കൽ,ജോസ്ക്കോ ചാക്കോ, തമ്പി തോമസ് (എക്സി.അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.

കർഷക സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ ബുധനാഴ്ച്ച വൈകുന്നേരം എല്ലാ കേന്ദ്രങ്ങളിലും കർഷക രക്ഷാസദ്ദസ്സുകൾ സംഘടിപ്പിക്കും.

palakkad news
Advertisment