Advertisment

രാത്രി 11ന് മുൻപ് ഒഴിയണമെന്ന് പൊലീസ്,​ വെടിവച്ചാലും ഒഴിയില്ലെന്ന് കർഷകർ; ഗാസിപ്പുര്‍ സംഘര്‍ഷഭരിതം

New Update

publive-image

Advertisment

ന്യൂഡൽഹി : ഗാസിപ്പൂരിലെ കർഷക സമര വേദി ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി പൊലീസ് നോട്ടീസ് സമരക്കാർക്ക് നോട്ടീസ് നൽകി. രാത്രി പതിനൊന്നിന് മുമ്പ് ഒഴിയണമെന്ന് ആവശ്യപ്പെട്ട് കർഷക നേതാവ് രാകേഷ് ടിക്കായത്തിന്റെ ടെന്റിൽ പൊലീസ് നോട്ടീസ് പതിച്ചു.

വെടിയുതിർത്താലും സ്ഥലത്ത് തുടരുമെന്ന നിലപാടിലാണ് കർഷക സംഘടനകൾ. തിക്രി അതിർത്തിയിലേക്ക് കൂടുതൽ ട്രാക്ടറുകൾ എത്തിക്കുവാനാണ് പദ്ധതി. എന്നാൽ ഗാസിപ്പൂരിലേക്കുള്ള ഗതാഗതം തടഞ്ഞ് പദ്ധതിക്ക് തടയിടാനാണ് പൊലീസിന്റെ ശ്രമം.

ഇതിനിടെ ട്രാക്ടര്‍ റാലി സംഘര്‍ഷത്തിൽ , യുഎപിഎ ചുമത്തി ചുമത്തി ഡൽഹി പൊലീസ് എഫ്ഐആര്‍ ഇട്ടു. ആക്രമണത്തിലെ ഗൂഢാലോചനയെക്കുറിച്ച് ‌ ഡൽഹി സ്പെഷ്യൽ സെൽ അന്വേഷിക്കാനും തീരുമാനിച്ചിട്ടുണ്ട്. ലോക്കൽ പൊലീസിന്റെ അന്വേഷണം സമാന്തരമായി നടക്കും.

Advertisment