Advertisment

കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ പ​രാ​തി​യെ തുടര്‍ന്ന് ക​ര്‍​ഷ​ക സ​മ​ര​ഗാ​ന​ങ്ങ​ള്‍ നീ​ക്കി യൂട്യൂ​ബ്

New Update

ന്യൂ​ഡ​ല്‍​ഹി: ക​ര്‍​ഷ​ക സ​മ​ര​ത്തെ പി​ന്തു​ണ​യ്ക്കു​ക​യും സ​ര്‍​ക്കാ​രി​നെ​തി​രെ വി​മ​ര്‍​ശം ഉ​ന്ന​യി​ക്കു​ക​യും ചെ​യ്യു​ന്ന ട്വി​റ്റ​ര്‍ അ​ക്കൗ​ണ്ടു​ക​ള്‍ പൂ​ട്ടി​ക്കു​ന്ന​തി​നു പി​ന്നാ​ലെ സ​മ​ര​സം​ഗീ​ത​ത്തി​നും ഇ​ന്‍റ​ര്‍​നെ​റ്റി​ല്‍ വി​ല​ക്ക് ഏര്‍പ്പെടുത്തി. പ​ഞ്ചാ​ബി ഗാ​യ​ക​ന്‍ ക​ന്‍​വ​ര്‍ ഗ്രെ​വാ​ളി​ന്‍റെ ഐ​ലാ​ന്‍, ഹി​മാ​ത് സ​ന്ധു​വി​ന്‍റെ അ​സി വ​ദാം​ഗെ എ​ന്നീ സം​ഗീ​ത വീ​ഡി​യോ​ക​ള്‍ യൂ​ട്യൂ​ബ് നീ​ക്കം ചെ​യ്തു.

Advertisment

publive-image

കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ പ​രാ​തി​യെ തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി. ക​ര്‍​ഷ​ക സ​മ​ര​ത്തെ അ​നു​കൂ​ലി​ച്ചു​ള്ള ഹി​മാ​ത് സ​ന്ധു​വി​ന്‍റെ സം​ഗീ​ത വീ​ഡി​യോ നാ​ല് മാ​സം മു​ന്‍​പാ​ണ് യൂ​ട്യൂ​ബി​ല്‍ പോ​സ്റ്റ് ചെ​യ്ത​ത്. ഈ ​ഗാ​ന​ത്തി​ന് 13 ദ​ശ​ല​ക്ഷം കാ​ഴ്ച​ക്കാ​ര്‍ ഉ​ണ്ടാ​യി.

ക​ന്‍​വ​റി​ന്‍റെ ഗാ​നം സ​മ​ര​സം​ഗീ​ത​മാ​യി മാ​റു​ക​യും ഗാ​യ​ക​ന്‍‌ പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ മു​ഖ​ങ്ങ​ളി​ലൊ​ന്നാ​കു​ക​യും ചെ​യ്തു. ഈ ​ഗാ​നം നീ​ക്കം ചെ​യ്യു​ന്ന​തു​വ​രെ ഒ​രു കോ​ടി ആ​ളു​ക​ളാ​ണ് ക​ണ്ട​ത്. ക​ര്‍​ഷ​ക​രാ​ണ് കൃ​ഷി​യെ​ക്കു​റി​ച്ചു​ള്ള തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​ത് മ​റ്റാ​രു​മ​ല്ല എ​ന്നാ​ണ് ഈ ​ഗാ​ന​ത്തി​ന്‍റെ സ​ന്ദേ​ശം.

farmers strike
Advertisment