Advertisment

 ഫറുഖ് അബ്ദുള്ളയെ പൊതു സുരക്ഷാ നിയമപ്രകാരം വീട്ടുതടവിലാക്കി ;  നടപടി സുപ്രീം കോടതിയിൽ ഇന്ന് കേസ് പരിഗണിക്കുന്നതിന് തൊട്ടു മുമ്പ്‌

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ശ്രീനഗര്‍:  ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫറുഖ് അബ്ദുള്ളയെ പൊതു സുരക്ഷാ നിയമപ്രകാരം വീട്ടുതടവിലാക്കി. സുപ്രീം കോടതിയിൽ ഇന്ന് കേസ് പരിഗണിക്കുന്നതിന് തൊട്ടു മുമ്പായിരുന്നു നടപടി.

Advertisment

publive-image

രണ്ടു വർഷം വരെ വിചാരണയില്ലാതെ തടവിൽ വയ്ക്കാനാകുന്ന നിയമപ്രകാരമാണ് ഫറൂഖ് അബ്ദുള്ളയെ തടവിലാക്കിയിരിക്കുന്നത്. ശനിയാഴ്ച രാത്രിയോടെയാണ് ഫറൂഖ് അബ്ദുള്ളയെ തടങ്കലിലാക്കാന്‍ തീരുമാനമായതെന്നാണ് സൂചന. ബന്ധുക്കളുമായും സുഹൃത്തുക്കളെ കാണുന്നതിനും സംസാരിക്കുന്നതിനും ഫറൂഖ് അബ്ദുള്ളക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഫാറൂഖ് അബ്ദുള്ളയുമായി സംസാരിക്കാൻ കഴിയുന്നില്ലെന്ന് രാജ്യസഭാ എംപിയും എംഡിഎംകെ സ്ഥാപകനുമായ വൈക്കോയുടെ അഭിഭാഷകൻ സുപ്രീംകോടതിയിൽ പറഞ്ഞിരുന്നു.

Advertisment