Advertisment

യുപിഐ അടിസ്ഥാനമാക്കിയുള്ള ക്യാഷ്ലെസ്സ് പാര്‍ക്കിംഗിന് തുടക്കമിട്ട് എന്‍പിസിഐയും ഡിഎംആര്‍സിയും

New Update

publive-image

Advertisment

ഡല്‍ഹി: നാഷണല്‍ പേമെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡുമായി (ഡിഎംആര്‍സി) ചേര്‍ന്ന് ഇന്ത്യയിലെ ആദ്യത്തെ ഫാസ്റ്റ് ടാഗ് / യുപിഐ അടിസ്ഥാനമാക്കിയുള്ള സ്മാര്‍ട്ട്, കാഷ്ലെസ് പാര്‍ക്കിംഗ് കശ്മീര്‍ ഗേറ്റ് മെട്രോ സ്റ്റേഷനില്‍ ഉദ്ഘാടനം ചെയ്തു.

ഡിഎംആര്‍സി എംഡി ഡോ. മംഗു സിംഗാണ് കാഷ്‌ലെസ് പാര്‍ക്കിംഗിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. മള്‍ട്ടി-മോഡല്‍ ഇന്റഗ്രേഷന്‍ (എംഎംഐ) സംരംഭത്തിന്റെ ഭാഗമായി ഓട്ടോ, ടാക്‌സി, ഇ-റിക്ഷകള്‍ക്കായി സമര്‍പ്പിത സംയോജിത പൊതുഗതാഗത പാതകളും സ്റ്റേഷനില്‍ ഉദ്ഘാടനം ചെയ്തു.

കൊറോണക്കാലത്ത് യാത്രക്കാര്‍ക്ക് സൗകര്യപ്രദവും സുരക്ഷിത പേമെന്റ് നടത്താനും ഈ സംവിധാനം സഹായിക്കുമെന്ന് എന്‍പിസഐ സിഒഒ പ്രവീണ റായ് പറഞ്ഞു. ഫാസ്റ്റാഗ് ഉപയോഗിച്ച് പേമെന്റ് നടത്താം. ഇതേ സംവിധാനം മറ്റു മെട്രോകളില്‍ സ്ഥാപിക്കുന്നതിന് എന്‍പിസിഐ ചര്‍ച്ച നടത്തിവരികയാണ്.

മുംബൈ, ദില്ലി, ബാംഗ്ലൂര്‍, ചെന്നൈ, തിരുവനന്തപുരം തുടങ്ങി മറ്റു നഗരങ്ങളില്‍ കോണ്‍ടാക്റ്റ്‌ലെസ് കാര്‍ പാര്‍ക്കിംഗ് സൗകര്യം വിപുലീകരിക്കാന്‍ എന്‍പിസിഐ ഒരുങ്ങുകയാണ്. നാഗ്പൂര്‍, പൂനെ മെട്രോ സ്റ്റേഷനുകളിലുടനീളം കോണ്‍ടാക്റ്റ്‌ലെസ് പാര്‍ക്കിംഗ് സൊല്യൂഷന്‍ ലഭ്യമാക്കുന്നതിന് മഹാ മെട്രോയുമായി ചര്‍ച്ച നടത്തിവരികയാണെന്നും റായ് അറിയിച്ചു.

Advertisment