Advertisment

ഫാസ്ടാഗും ഒഴിവാക്കുന്നു, ടോള്‍ പിരിവിന് ഇനി യാത്രക്കാർക്ക് ലാഭകരമായ സാറ്റലൈറ്റ് നാവിഗേഷന്‍ സംവിധാനം വരും; വാഹനങ്ങൾ സഞ്ചരിക്കുന്ന ദൂരത്തിനനുസരിച്ചു മാത്രം പണം നൽകിയാൽ മതി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡൽഹി : ഇന്ത്യയില്‍ ടോള്‍ പിരിക്കാന്‍ നടപ്പാക്കിയിരുന്ന ഫാസ്ടാഗ് സംവിധാനവും സർക്കാർ ഒഴിവാക്കുന്നു. ഇതിനു പകരം സര്‍ക്കാര്‍ സാറ്റലൈറ്റ് നാവിഗേഷന്‍ ഉപയോഗിച്ചുള്ള പുതിയ സംവിധാനമാണു പരിഗണിക്കുന്നത്. ഇപ്പോള്‍ രാജ്യത്തുടനീളം 1.37 ലക്ഷം വാഹനങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഈ സംവിധാനം ഉപയോഗിക്കുന്നുണ്ട്.

Advertisment

publive-image

ഇതനുസരിച്ച് വാഹനങ്ങളില്‍ സാറ്റലൈറ്റ് നാവിഗേഷന്‍ ഉപകരണം ഘടിപ്പിക്കും. ഇതുപയോഗിച്ച് വാഹനം ഹൈവേയില്‍ സഞ്ചരിക്കുന്ന ദൂരം കണക്കാക്കുകയും ടോള്‍ ഈടാക്കുകയും ചെയ്യും.

നിലവില്‍ ഹൈേവയില്‍ ഒരു ടോള്‍ പിരിവ് കേന്ദ്രത്തില്‍നിന്ന് മറ്റൊരു ടോള്‍ പിരിവ് കേന്ദ്രം വരെയാണ് ടോള്‍ നല്‍കുന്നത്. പുതിയ സംവിധാനം അനുസരിച്ച് ഹൈവേയില്‍ എത്രദൂരം സഞ്ചരിക്കുന്നു എന്നതനുസരിച്ചു ടോള്‍ നല്‍കിയാല്‍ മതി. അടയ്‌ക്കേണ്ട തുക യാത്രചെയ്യുന്ന കിലോമീറ്ററിന് ആനുപാതികമായിരിക്കും.

പുതിയ സംവിധാനമനുസരിച്ച് സഞ്ചരിക്കുന്ന ദൂരത്തിനനുസരിച്ച് വാഹന ഉടമകള്‍ ടോള്‍ നല്‍കിയാല്‍ മതി. ഇത് വാഹന ഉടമകളെ സംബന്ധിച്ചു ലാഭകരമാണ്. നിലവിലെ സംവിധാനമനുസരിച്ച് നിരത്തിലിറങ്ങുന്ന സമാന വിഭാഗത്തിലുള്ള എല്ലാ വാഹനങ്ങള്‍ക്കും ഒരേ ടോള്‍ നിരക്കാണ്.

നിലവില്‍ പല യൂറോപ്യന്‍ രാജ്യങ്ങളിലും റഷ്യയിലും ഈ സംവിധാനം നടപ്പാക്കിയിട്ടുണ്ട്. ഇത് ഫലപ്രദമാണെന്ന വിലയിരുത്തലിലാണ് ഇന്ത്യയിലും സാറ്റലൈറ്റ് നാവിഗേഷന്‍ സംവിധാനം നടപ്പാക്കുന്നത്. കഴിഞ്ഞ ഏപ്രില്‍ ഒന്നുമുതല്‍ ടോള്‍ നിരക്കുകള്‍ വര്‍ധിപ്പിച്ചിരുന്നു.

ഈ ദുരിതത്തില്‍നിന്ന് ആശ്വാസം പകരാനും പുതിയ സംവിധാനത്തിനു കഴിയും. ജര്‍മനിയില്‍ 98.8 ശതമാനം വാഹനത്തിലും ഈ സംവിധാനം ഉപയോഗിക്കുന്നുണ്ട്. ടോള്‍ ഇല്ലാത്ത റോഡുകളിലൂടെ സഞ്ചരിക്കുമ്പോള്‍ കിലോമീറ്ററുകള്‍ രേഖപ്പെടുത്തുകയില്ല.

ദക്ഷിണകൊറിയയിലും റഷ്യയിലും ഈ സംവിധാനം എങ്ങനെ പ്രവത്തിക്കുന്നു എന്നു പഠിക്കാന്‍ വിദഗ്ധരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പഠനറിപ്പോര്‍ട്ട് അടുത്തയാഴ്ചകളില്‍ പുറത്തുവിട്ടേക്കും. അടുത്തിടെ അവതരിപ്പിച്ചതാണെങ്കിലും നിലവില്‍ ഉപയോഗിക്കുന്ന ഫാസ്ടാഗ് സംവിധാനം 'കാലഹരണപ്പെട്ടു' എന്ന വിലയിരുത്തലിലാണ് സാറ്റലൈറ്റ് നാവിഗേഷന്‍ സംവിധാനം കൊണ്ടുവരുന്നത്

 

 

 

Advertisment