Advertisment

ആംബുലന്‍സ് വിളിക്കാന്‍ പണമില്ല; മകന്റെ മൃതദേഹവും തോളിലെടുത്തുകൊണ്ട് അച്ഛന്‍ വീട്ടിലേക്ക് നടന്നു

New Update

പട്‌ന: ആശുപത്രി അധികൃതര്‍ ആംബുലന്‍സ് നിഷേധിച്ചതിനെ തുടര്‍ന്ന് മകന്റെ മൃതദേഹം അച്ഛന്‍ തോളിലേറ്റി വീട്ടിലെത്തിച്ചു. സ്വകാര്യ ആശുപത്രി അധികൃതര്‍ ആംബുലന്‍സ് വിട്ടുനല്‍കാതിരുന്നതിനെ തുടര്‍ന്നാണ് ബീഹാറിലെ നളന്ദയില്‍ അച്ഛന്‍ മകന്റെ മൃതദേഹവും ചുമന്ന് വീട്ടിലേക്ക് പോയത്.

Advertisment

publive-image

പാട്‌നയിലെ സദര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് സാഗര്‍ കുമാര്‍ എന്ന കുട്ടി മരിച്ചത്. കുട്ടിയുടെ മൃതദേഹവുമായി പിതാവ് ആശുപത്രിക്കുള്ളില്‍ സഹായം തേടി അലഞ്ഞു. എന്നാല്‍ ആശുപത്രി അധികൃതരില്‍ ഒരാള്‍പോലും അയാളെ സഹായിക്കാന്‍ തയ്യാറായില്ല.

തുടര്‍ന്ന് ആരോടും ഒന്നും മിണ്ടാതെ നിസ്സഹായനായി കുഞ്ഞിന്റെ മൃതദേഹവും തോളിലേറ്റി ആ പിതാവ് റോഡിലൂടെ പോകുന്ന ദൃശ്യങ്ങള്‍ വിദേശ മാധ്യമങ്ങള്‍ പോലും റിപ്പോര്‍ട്ട് ചെയ്തു.

ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജില്ലയായ നളന്ദയിലാണു സംഭവം. പഹര്‍പുര്‍ സാഗര്‍ സീത ഗ്രാമവാസിയാണു മരിച്ച കുട്ടി. മൃതദേഹം സൗജന്യമായി വീട്ടില്‍ എത്തിക്കാനും സംസ്‌കരിക്കാനും വ്യവസ്ഥയുണ്ടായിട്ടും ആശുപത്രി അധികൃതര്‍ അവഗണിക്കുകയായിരുന്നുവെന്നാണു പരാതി. സംഭവം വാര്‍ത്തയായതോടെ മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടു. അന്വേഷിച്ച്‌ നടപടിയെടുക്കാന്‍ ജില്ലാ മജിസ്‌ട്രേട്ടിനു നിര്‍ദ്ദേശം നല്‍കി.

രാവിലെ സൈക്ലിങ് കഴിഞ്ഞെത്തിയ കുട്ടി കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് അടുത്തുള്ള ഒരു സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും സദര്‍ ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. എന്നാല്‍, സദര്‍ ആശുപത്രിയില്‍ എത്തിച്ച കുട്ടി മരിക്കുകയായിരുന്നു.

കുട്ടി ആശുപത്രിയില്‍ എത്തുമ്ബോഴേക്കും മരിച്ചിരുന്നെന്നും മരണം സ്ഥിരീകരിച്ചതോടെ കുഞ്ഞിന്റെ മൃതദേഹവുമായി ബന്ധുക്കള്‍ പോകുകയുമാണ് ഉണ്ടായത് എന്നാണ് ആശുപത്രി സൂപ്രണ്ട് ഡോ. രാം കുമാര്‍ വ്യക്തമാക്കുന്നത്. 167 കുട്ടികളാണ് ബീഹാറില്‍ മസ്തിഷ്‌ക ജ്വരം ബാധിച്ച്‌ കഴിഞ്ഞ ദിവസങ്ങളില്‍ മരിച്ചത്. എന്നാല്‍ സാഗര്‍ കുമാറിന്റെ മരണംമസ്തിഷ്‌ക ജ്വരം ബാധിച്ചാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല.

Advertisment