Advertisment

ഫാത്തിമയുടെ മരണം ആഭ്യന്തര സമിതി അന്വേഷിക്കണം; ഐഐടിയിൽ വിദ്യാർത്ഥികളുടെ നിരാഹാര സമരം

New Update

ചെന്നൈ : ഫാത്തിമ ലത്തീഫിന് നീതി തേടി മദ്യാസ് ഐഐടിയിൽ വിദ്യാർത്ഥികളുടെ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. എസ്എഫ്‌ഐ അനുകൂല സംഘടനയായ ചിന്താ ബാറിന്റെ നേതൃത്വത്തിലാണ് സമരം. വിദ്യാർത്ഥി രാഷ്ട്രീയ സംഘനകൾക്കോ പ്രവർത്തനത്തിവോ ഐഐടി ക്യാമ്പസിൽ അനുവാദമില്ല. ആദ്യമായാണ് മദ്രാസ് ഐഐടി ഒരു സമരത്തിന് വേദിയാകുന്നത്.

Advertisment

publive-image

ഫാത്തിമയുടെ മരണം ആഭ്യന്തര സമിതി അന്വേഷിക്കണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം. എന്നാൽ വിദ്യാർത്ഥികൾ നേരിടുന്ന പ്രശ്‌നങ്ങൾ പരിശോധിക്കാൻ ബാഹ്യ ഏജൻസി പരിഗണനയിലെന്നാണ് സമര നോട്ടീസിന് ഐഐടി ഡീൻ നൽകിയ മറുപടി. ഡീനിന്റെ മറുപടിയിൽ അതൃപ്തി അറിയിച്ച വിദ്യാർത്ഥികൾ സമരത്തിന് മുന്നിട്ടിറങ്ങുകയായിരുന്നു. വിദ്യാർത്ഥികൾ അക്രമാസക്തരായാൽ നിയന്ത്രിക്കാൻ പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.

അതേസമയം, കേസിൽ ആരോപണവിധേയരായ അധ്യാപകരെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. ഫാത്തിമയുടെ ആത്മഹത്യാ കുറിപ്പിൽ പേര് പരാമർശിച്ചിട്ടുള്ള സുദർശൻ പത്മനാഭൻ അടക്കമുള്ള അധ്യാപകരെയാണ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. അതിനിടെ, ഫാത്തിമ ലത്തീഫിന്റെ മരണം ലോക്‌സഭയിലും ചർച്ചയായി.

വിഷയം സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ആർഎസ്പി അംഗം എൻ കെ പ്രേമചന്ദ്രൻ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. ഇന്നലെ നടന്ന സർവകക്ഷി യോഗത്തിലും ഫാത്തിമയ്ക്ക് നീതി ലഭ്യമാക്കുമെന്ന കാര്യം എൻ കെ പ്രേമചന്ദ്രൻ പറഞ്ഞിരുന്നു.

Advertisment