Advertisment

റിപ്പബ്ലിക് ദിനത്തിൽ രാജ്പഥിൽ നടന്ന പരേഡിൽ പുരുഷന്മാർ മാത്രമുള്ള സൈന്യത്തെ നയിച്ചത് വനിത ഓഫീസർ !!

New Update

റിപ്പബ്ലിക് ദിനത്തിൽ രാജ്പഥിൽ നടന്ന പരേഡിൽ പുരുഷന്മാർ മാത്രമുള്ള സൈന്യത്തെ നയിച്ചത് വനിത ഓഫീസർ. ചരിത്രത്തിൽ രണ്ടാം തവണയാണ് ഒരു വനിത ഓഫീസർ പുരുഷ സേനയെ പരേഡിൽ നയിക്കുന്നത്. 26കാരിയായ ക്യാപ്റ്റൻ ടാനിയ ഷേർഗിൽ പഞ്ചാബിലെ ഹോഷിയാപൂർ സ്വദേശിനിയാണ്. കുടുംബത്തിൽ നിന്ന് ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമാകുന്ന നാലാം തലമുറക്കാരിയാണ് ടാനിയ ഷേർഗിൽ.

Advertisment

publive-image

ഭാവനാ കസ്തൂരി എന്ന വനിത ഓഫീസർ കഴിഞ്ഞ വർഷമാണ് 144 പേരടങ്ങുന്ന പുരുഷ സേനയെ ആദ്യമായി നയിച്ചത്. ‘ചെറുപ്പത്തിൽ തന്നെ താൻ ഇന്ത്യൻ സൈന്യത്തിൽ ചേരാൻ ആഗ്രഹിച്ചിരുന്നു. ലിംഗത്തിന്റെയോ മതത്തിന്റെയോ ജാതിയുടെയോ അടിസ്ഥാനത്തിലല്ല സൈന്യത്തിൽ പ്രവേശനം ലഭിക്കുന്നത്.

പകരം മികവിന്റെ അടിസ്ഥാനത്തിലാണ്. നിങ്ങൾ അതർഹിക്കുന്നുണ്ടെങ്കിൽ ലഭിക്കുക തന്നെ ചെയ്യും’ എന്നാണ് സൈന്യത്തിലെ സ്ത്രീ പ്രാതിനിധ്യത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി ടാനിയ ഷോർഗിൽ പറഞ്ഞത്. മുൻപ് ആർമി ഡേ പരേഡിലും ടാനിയ ഷെർഗിൽ പുരുഷ വിഭാഗം സേനയെ നയിച്ചിരുന്നു.

Advertisment