Advertisment

സിനിമയുടെ സന്നിവേശം ഫിലിം എഡിറ്റിംഗ് ക്ലാസ് നടത്തി

New Update

തച്ചമ്പാറ:ദേശീയ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ഫിലിം എഡിറ്റിംഗിനെ കുറിച്ചും സിനിമയുടെ നിർമ്മാണത്തിൻ്റെ വിവിധ ഘട്ടങ്ങളെ കുറിച്ചും പ്രശസ്ത ഫിലിം എഡിറ്റർ വി.ടി.ശ്രീജിത്ത് ക്ലാസ് എടുത്തു.

Advertisment

publive-image

സാങ്കേതിക വിദ്യയുടെ മികവാണ് ജനപ്രിയ കലയായ സിനിമയുടെ മാസ്മരികത എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഗ്രന്ഥശാല ഹാളിൽ സംഘടിപ്പിച്ച ക്ലാസ് സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം എം.ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി വി.ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.കെ.ഹരിദാസൻ, ചന്ദ്രൻ തച്ചമ്പാറ, ഒ.നൗഷാദ്, എം.രാജഗോപാലൻ, എം.ഉഷ എന്നിവർ പ്രസംഗിച്ചു.

മുൻ പഞ്ചായത്തംഗം എം.രാജഗോപാലൻ വി.ടി.ശ്രീജിത്തിന് ദേശീയ ഗ്രന്ഥശാലയുടെ വക ഉപഹാരം നൽകി യോഗത്തിൽ ആദരിച്ചു.

film class5
Advertisment