Advertisment

പാകിസ്ഥാനില്‍ ഷാരുഖ് ചിത്രം പത്താന്‍ പ്രദര്‍ശിപ്പിച്ച ഇവന്റ് കമ്പനിക്ക് ലഭിച്ചത് എട്ടിന്റെ പണി !

author-image
ഫിലിം ഡസ്ക്
New Update

ഷാരുഖ് ഖാന്‍ നായകനായ 'പത്താന്‍' എന്ന ചിത്രം ഇന്ത്യയില്‍ തരംഗമാകുന്നു. ജനുവരി 25 ന് റിലീസ് ചെയ്ത 'പത്താന്‍' ബോക്സ് ഓഫീസില്‍ വമ്പന്‍ കളക്ഷന്‍ നേടി മുന്നേറുകയാണ്. ഷാരൂഖ് ഖാനും ദീപിക പദുക്കോണും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച 'പത്താന്‍' ഇന്ത്യയില്‍ റിലീസിന് മുമ്പ് തന്നെ വിവാദങ്ങളില്‍ അകപ്പെട്ടിരുന്നു.

Advertisment

publive-image

അടുത്തിടെ പത്താന്‍ അയല്‍രാജ്യമായ പാകിസ്ഥാനിലും കോളിളക്കം സൃഷ്ടിച്ചു. ഷാരൂഖ് ഖാന് പാകിസ്ഥാനിലും ധാരാളം ആരാധകരുണ്ട്. എന്നാല്‍ അവിടെ ഇന്ത്യന്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നതിന് വിലക്ക് ഉണ്ട്, എന്നാല്‍ പാകിസ്ഥാനിലെ ഒരു ഇവന്റ് കമ്പനി കറാച്ചിയില്‍ പത്താന്റെ ഷോകള്‍ സംഘടിപ്പിച്ചു, അതിനുശേഷം സിന്ധ് സെന്‍സര്‍ ബോര്‍ഡ് കര്‍ശന നടപടി സ്വീകരിച്ചു.

ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് സിന്ധ് സെന്‍സര്‍ ബോര്‍ഡ് സ്വകാര്യ പ്രദര്‍ശനങ്ങള്‍ക്കുള്ള ടിക്കറ്റുകള്‍ വില്‍ക്കുന്ന ഒരു ഫേസ്ബുക്ക് പേജിനെക്കുറിച്ച് അന്വേഷിച്ചു. സെന്‍സര്‍ ബോര്‍ഡ് എല്ലാ ഷോകളും റദ്ദാക്കുകയും നിയമലംഘനം നടത്തിയ കമ്പനിക്ക് 3 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും ചുമത്തുകയും ചെയ്യുമെന്ന് വ്യക്തമാക്കി.

1965ല്‍ ഇരു രാജ്യങ്ങളും തമ്മില്‍ യുദ്ധമുണ്ടായപ്പോള്‍ പാകിസ്ഥാന്‍ ആദ്യമായി ഇന്ത്യന്‍ സിനിമകള്‍ നിരോധിച്ചിരുന്നു. ഷാരൂഖ് ഖാന്റെ 'പത്താന്‍' എന്ന ചിത്രത്തില്‍ ദീപിക പദുക്കോണ്‍, ജോണ്‍ എബ്രഹാം എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. പത്താന്‍ എന്ന ചിത്രത്തില്‍ റോ ഏജന്റായ പത്താന്‍ എന്ന കഥാപാത്രത്തെയാണ് ഷാരൂഖ് ഖാന്‍ അവതരിപ്പിക്കുന്നത്. അതേസമയം ജോണ്‍ എബ്രഹാം വില്ലനായി. സല്‍മാന്‍ ഖാനും ഈ ചിത്രത്തില്‍ ഒരു അതിഥി വേഷം ചെയ്തിട്ടുണ്ട്.

Advertisment