Advertisment

സേവനത്തിന് പ്രേരകമായി ഫയർ ആന്റ് റെസ്ക്യൂ ബോധവൽക്കരണ ഗീതം

New Update

പാലക്കാട്:കേരള ഫയർ ആന്റ് റെസ്ക്യൂ സർവീസസിന്റെ ലക്ഷ്യവും നിയോഗവും ആവിഷ്‌കരിച്ച ബോധവൽക്കരണ ഗാനം ശ്രദ്ധേയമാകുന്നു. ജനങ്ങളുടെ ജീവനും സ്വത്തും തീപിടുത്തത്തിൽ നിന്നും മറ്റ് അപകടങ്ങളിൽ നിന്നും സംരക്ഷിക്കുന്നതിന്പ്രേരകമായ 'മഴപോലെ പെയ്ത് നിറയും ഞങ്ങൾ'

എന്ന് തുടങ്ങുന്ന വരികൾ നവ മാധ്യമങ്ങളിൽ ശ്രദ്ധേയമായിക്കഴിഞ്ഞു.

Advertisment

publive-image

സിജിൽ കൊടുങ്ങല്ലൂരിന്റെതാണ് വരികൾ. ഫലപ്രദവും സമയബന്ധിതവുമായ അഗ്നിശമന രക്ഷാപ്രവർത്തനം, ജീവൻ രക്ഷിക്കാനുള്ള പ്രവർത്തനങ്ങൾ, ദുരന്ത നിവാരണ പ്രവർത്തനങ്ങൾ എന്നിവ നടത്തുകയും അതുവഴി പരമാവധി സേവന‌ം ഉറപ്പാക്കുകയും സമൂഹത്തിന്റെ എല്ലാ തുറയിലും സാധ്യമായ സേവനം നൽകുകയും ചെയ്യുക എന്നതാണ് കേരള ഫയർ ആന്റ് റെസ്ക്യൂ കർമ പദ്ധതി.

സമർപ്പിതവും മികച്ചതുമായ പ്രവത്തനങ്ങൾഫയർ & റെസ്ക്യൂ സേവനങ്ങൾ ഒരു ഗാനത്തിലൂടെ ശ്രദ്ധയിൽ കൊണ്ടു വന്ന വരദം മീഡിയ ഡയരക്ടർ ഉണ്ണിയെയും പാലക്കാട് ചടങ്ങിൽ ആദരിച്ചു.

എ ഡി ജി പി ഡോ. ബി. സന്ധ്യ ഐപിഎസ് പുരസ്‌ക്കാരങ്ങൾ സമ്മാനിച്ചു.ജില്ലാ ഫയർ ഓഫീസർ അരുൺ ഭാസ്‌ക്കർ ഉൾപ്പടെയുള്ള ഉദ്യോഗസ്ഥർ ചടങ്ങിൽ പങ്കെടുത്തു.കേരളത്തിൽ ആദ്യമായി അട്ടപ്പാടിയിലെ ആറ് ആദിവാസി വനിതകളെ അഗ്നിരക്ഷ സേനയിൽ ഉൾപ്പെടുത്തിയിട്ടുമുണ്ട്.അഗ്നിരക്ഷ സേന മേധാവി ഡോ. ബി. സന്ധ്യഹോംഗാർഡായി ചുമതലയേറ്റവരെ അഭിനന്ദിച്ചു.

FIRE AND RESCUE
Advertisment