Advertisment

ആളുകൾ തമ്മിൽ വെടിവെയ്പ്പ്: സൗദി ഗ്രാമത്തിൽ ആറ് യുവാക്കൾ കൊല്ലപ്പെട്ടു; മൂന്ന് പേർക്ക് പരിക്ക്

New Update

ജിദ്ദ: ദക്ഷിണ സൗദിയിലെ ഒരു ഗ്രാമത്തിലുണ്ടായ തർക്കത്തിലും സായുധ അക്രമസംഭവത്തിലും ആളുകൾ തമ്മിൽ വെടിവെയ്പ്പ് ഉണ്ടാവുകയും സംഭവത്തിൽ ആറ് യുവാക്കൾ കൊല്ലപ്പെടുകയും മൂന്ന് പേർ പരിക്കുകളോടെ ആശുപത്രിയിലാവുകയും ചെയ്തു. കൊല്ലപ്പെട്ടവരും പരിക്കേറ്റവരും സൗദി പൗരന്മാരാണ്. ദക്ഷിണ സൗദിയിലെ അസീർ പ്രവിശ്യയിൽ പെടുന്ന അൽഅംവാ ഗവർണറേറ്റിൽ ചൊവാഴ്ച വൈകിട്ടാണ് സംഭവമെന്ന് അസീർ പ്രവിശ്യാ പോലീസ് ഔദ്യോഗിക വാക്താവിനെ ഉദ്ധരിച്ച് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

publive-image

മുപ്പതും നാല്‍പ്പതും വയസ്സ് പ്രായമുള്ളവരാണ് സംഭവത്തിൽ ഉൾപ്പെട്ടവർ. ഇതുമായി ബന്ധപ്പെട്ട് ആയുധങ്ങൾ കണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്. കൂടുതൽ പ്രതികൾക്കായുള്ള തിരച്ചിലും തുടരുകയാണ്. വിശദമായ അന്വേഷണം ആരംഭിച്ചതായും സംഭവം വെളിപ്പെടുത്തിയ പോലീസ് വാക്താവ് ലെഫ്. കേണൽ സിയാദ് മുഹമ്മദ് അൽദബ്ബാശ് കൂട്ടിച്ചേർത്തു.

വെടിവെയ്പ്പിലേയ്ക്കും കൊലപാതകത്തിലേയ്ക്കും നയിച്ച സംഭവ വികാസങ്ങൾ സംബന്ധിച്ച് വ്യക്തമായ ചിത്രം ഇതുവരെ അറിവായിട്ടില്ല. എങ്കിലും, സംഭവത്തിൽ ഉൾപ്പെട്ടവർ തമ്മിലുണ്ടായ തർക്കമാണ് സായുധ അക്രമണത്തിലേയ്ക്കും കൊലപാതകങ്ങളിലേയ്ക്കും എത്തിച്ചതെന്ന അർത്ഥത്തിലുള്ള നിരീക്ഷണങ്ങളാണ് സമൂഹ മാധ്യമങ്ങളിലൂടെ പരക്കുന്നതെന്ന് അറബ് സി എൻ എൻ അറബ് ചാനൽ റിപ്പോർട്ട് ചെയ്തു.

Advertisment