Advertisment

 ടിക്കറ്റ് നിരക്ക് ഇരട്ടിയിലേറെ വര്‍ധിപ്പിച്ചു ; അവധിയ്ക്ക് നാട്ടിലെത്തിയ പ്രവാസികള്‍ക്ക് ഇരുട്ടടിയായി വിമാനകമ്പനികളുടെ തീരുമാനം ; നാലംഗ കുടുംബത്തിന് കേരളത്തില്‍നിന്ന് യുഎഇയിലെ ഏതു സെക്ടറിലേക്ക് വരണമെങ്കിലും നല്‍കേണ്ടത്‌ ഒന്നര ലക്ഷം മുതല്‍ നാലര ലക്ഷം രൂപ വരെ !

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

അബുദാബി: അവധിയ്ക്ക് നാട്ടിലെത്തിയ പ്രവാസികള്‍ക്ക് ഇരുട്ടടിയായി വിമാന കമ്പനികളുടെ തീരുമാനം. ടിക്കറ്റ് നിരക്ക് ഇരട്ടിയിലേറെ വര്‍ധിപ്പിച്ചതാണ് പ്രവാസികള്‍ക്ക് ഇരുട്ടടിയായിരിക്കുന്നത്.

Advertisment

publive-image

കേരളത്തില്‍നിന്നു ഗള്‍ഫിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടിയതോടെ പ്രവാസികള്‍ ആശങ്കയിലാണ്. ഗല്‍ഫില്‍ സ്‌കൂള്‍ തുറക്കാന്‍ രണ്ടാഴ്ച ശേഷിക്കെയാണ് ഇങ്ങിനൊരു തീരുമാനം. തിരക്കു കൂടിയായതോടെ വിമാനങ്ങളില്‍ സീറ്റും ലഭ്യമല്ലാത്തതും യാത്രക്കാരെ ബുദ്ധിമുട്ടിലാക്കി.

കോഴിക്കോട് നിന്ന് അബുദാബിയിലേക്ക് എത്തിഹാദ് എയര്‍ലൈനില്‍ 35,000 രൂപയാണ് ടിക്കറ്റ് നിരക്ക്. ഇതേ വിമാനത്തില്‍ ഇന്നു വരണമെങ്കില്‍ ഇക്കണോമി ക്ലാസില്‍ സീറ്റില്ല. ബിസിനസ് ക്ലാസില്‍ വരണമെങ്കില്‍ ഒരുലക്ഷം രൂപയില്‍ കൂടുതല്‍ കൊടുക്കുകയും വേണം. ബജറ്റ് എയര്‍ലൈനായ ഇന്‍ഡിഗൊ വിമാനത്തില്‍ ഇതേ സെക്ടറില്‍ വരാന്‍ 30,000 രൂപ കൊടുക്കണം.

നാലംഗ കുടുംബത്തിന് ഇപ്പോള്‍ കേരളത്തില്‍നിന്ന് അബുദാബി, ദുബായ്, ഷാര്‍ജ തുടങ്ങി യുഎഇയിലെ ഏതു സെക്ടറിലേക്ക് വരണമെങ്കിലും ഒന്നര ലക്ഷം മുതല്‍ നാലര ലക്ഷം രൂപ വരെ കൊടുക്കേണ്ടി വരും.

uae
Advertisment