Advertisment

പ്രളയ സാധ്യത: കോളനികളിലേക്ക് തോടിൽ നിന്നും വെള്ളം കയറാതിരിക്കാൻ ഭിത്തി നിർമിക്കണമെന്നാവശ്യം

author-image
ജോസ് ചാലക്കൽ
New Update

പാലക്കാട്:ദുരന്ത നിവാവരണ അതോറിറ്റിയും കാലാവസ്ഥ നിരീക്ഷണ കേന്ദ്രവും അടുത്ത മാസങ്ങളിലായി പ്രളയ സാധ്യത മുന്നറിയിപ്പ് നൽകിയിരിക്കെ പാലക്കാട് സുന്ദരം കോളനി, ശംഖുവാരമേട്, കുമാരസ്വാമി കോളനി എന്നിവിടങ്ങളിലേക്ക് തോടിൽ നിന്നും വെള്ളം കയറാതിരിക്കാൻ അടിയന്തിരമായി ഭിത്തി നിർമ്മിക്കണമെന്ന് വെൽഫെയർ പാർട്ടി നേതാക്കൾ നഗരസഭ ചെയർപേഴ്സണോട് ആവശ്യപ്പെട്ടു.

publive-image

നഗരസഭയിലെ ചെയർപേഴ്സൻ്റെ വസതിയിൽ വെച്ചാണ് നേതാക്കൾ ചെയർപേഴ്സണെ കണ്ടത്.കഴിഞ്ഞ രണ്ട് വർഷവും ഈ പ്രദേശങ്ങൾ പ്രളയത്തിൽ മുങ്ങിയ കാര്യം നേതാക്കൾ ചെയർപേഴ്സൻ്റെ ശ്രദ്ധയിൽ പെടുത്തി. ജില്ല ജനറൽ സെക്രട്ടറി എം.സുലൈമാൻ,വൈസ് പ്രസിഡണ്ട് പി.ലുഖ്മാൻ, നഗരസഭ കൗൺസിലർ സൗരിയത്ത് സുലൈമാൻ, പാലക്കാട് മണ്ഡലം സെക്രട്ടറി എ.കെ ഫിർദൗസ് എന്നിവരാണ് ചെയർപേഴ്സണെ സന്ദർശിച്ചത്.

flood kerala
Advertisment