Advertisment

പഠനോപകരണങ്ങൾ വിതരണം ചെയ്തു കൊണ്ട് ഇടുക്കി അസോസിയേഷൻ കുവൈറ്റ്

New Update

ഇടുക്കി ജില്ലയിലെ ഇരുപതോളം സ്കൂളുകൾ വഴി അഞ്ഞൂറിലധികം കുട്ടികൾക്ക് പoനോപകരണങ്ങൾ വിതരണം ചെയ്തു കൊണ്ട് ,ഇടുക്കി അസോസിയേഷൻ കുവൈറ്റിന്റെ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഒന്നാം ഘട്ടം ആരംഭിച്ചു. പാറത്തോട് സെന്റ് ജോർജ്ജ് സ്കൂളിൽ നടന്ന പരിപാടി അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ആർ മുരുകേശൻ ഉത്ഘാടനം ചെയ്തു.

Advertisment

publive-image

ഇടുക്കി അസോസിയേഷനെ പ്രതിനിധീകരിച്ച് എക്സിക്യൂട്ടീവ് കമ്മറ്റിയംഗം റോബിൻ ജോസഫ് പരിപാടിയിൽ സംബന്ധിച്ചു. ജനപ്രതിനിധികൾ, സ്കൂൾ പ്രിൻസിപ്പാൾ, ടീച്ചേഴ്സ് എന്നിവരുടെ സാന്നിധ്യത്തിൽ സ്കൂൾ ബാഗ്, കുട, ടിഫിൻ ബോക്സ്, വാട്ടർ ബോട്ടിൽ ,വസ്ത്രങ്ങൾ, എന്നിവയാണ് വിതരണം നടത്തുന്നത്.

പ്രളയത്തിൽ വലിയ നഷ്ടം സംഭവിച്ച മലയോര ജനതയ്ക്കൊപ്പം സഹായങ്ങളുമായി ഒപ്പം നിൽക്കുന്ന ഇടുക്കി അസോസിയേഷന്റെ പ്രവർത്തനങ്ങളെ ഏവരും അനുമോദിച്ചു.

പ്രസിഡന്റ് പ്രീത് ജോസ് പള്ളിക്കമ്യാലിൽ , ജനറൽ സെക്രട്ടറി ഐവി അലക്സ് പരുന്തുവീട്ടിൽ, സെക്രട്ടറി ജോബിൻസ് ജോസഫ് എന്നിവർ കുവൈറ്റിൽ നിന്നും പരിപാടികൾ ഏകോപിപ്പിച്ചു.

IAK DEW DROPS FLOOD RELIEF PROJECT എന്ന പേരിൽ ഇടുക്കിയുടെ പുനർനിർമ്മാണത്തിന് ഉതകുന്ന നിരവധി പ്രോജക്ടുകൾ തയ്യാറാക്കിക്കൊണ്ടിരിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.

kuwait
Advertisment