Advertisment

മറുനാടൻ പൂക്കളുടെ ഓണത്തിന് കോവിഡ് തടസമായപ്പോൾ നാടൻപൂക്കൾക്ക് ഇത് ഓണക്കാലം

author-image
ജോസ് ചാലക്കൽ
New Update

പാലക്കാട് അന്യസംസ്ഥാനങ്ങളിൽ നിന്നും പൂക്കൾ കൊണ്ടുവരുന്ന രീതി ഒഴിവാക്കണമെന്ന സർക്കാർ നിർദ്ദേശം വന്നപ്പോൾ പെരുവെമ്പ് പനങ്കുറ്റിയിലെ ചെണ്ടുമല്ലി കർഷകരായ അനികുമാറിനും നീതി ചന്ദ്രനും വലിയൊരു അനുഗ്രമായി തീര്‍ന്നു.

Advertisment

publive-image

മണ്ണുകൊണ്ടുള്ള ഓണമാവേലി പൂക്കളും അരിയരച്ചു അണിഞ്ഞും ഒരുക്കുന്നതിൽ പ്രധാനിയായ ചെണ്ടുമല്ലിയുടെ കൃഷിയാണ് നിയത്രണങ്ങൾ വന്നതോടെ താരമായത്.

വെള്ളത്തിന് ലഭ്യതക്കുറവുള്ള നീർവാലിവുള്ള പൊറ്റ പാടങ്ങളിലാണ് പൂക്കൃഷിക്ക് അനുയോജ്യം. മെയ്‌മാസത്തിലെ ചൂടുകുറഞ്ഞതും വിത്തുകൾപാകി നിലമൊരുക്കി വെക്കണം. പത്തു ദിവസം മുത്താണ് പതിനജൂദിവസത്തിനുള്ളിൽ പാകമായ തൈകൾ ഒന്നരയടി വ്യത്യാസത്തിൽ നടണം.

മണ്ണിളക്കലും വളമിടലും എല്ലാം കൃത്യമായിത്തന്നെ നടത്തണം. എന്നാലേ വലുപ്പമുള്ള പൂക്കൾ ലഭിക്കുകയുള്ളു. കൊറോണക്കെടുതിയില്‍ കല്യാണവും അനുഷ്ഠാനങ്ങളും കുറഞ്ഞപ്പോൾ പൂക്കള്‍ക്ക് വലിയ വില്‍പ്പന ഇല്ലാത്ത സാഹചര്യത്തില്‍ അന്യസംഥാനത്തെ പൂക്കള്‍ക്കൂടി വിപണി കീഴടക്കിയത് വലിയ തിരിച്ചടി ആയിരുന്നു. എന്നാൽ ഇപ്പോഴത്തെ സർക്കാർ ഉത്തരവിൽ പൂക്കളുടെ ഒഴുക്ക് നിലച്ചത് പ്രാദേശികമായി കൃഷിയിറക്കിയ പെരുവെമ്പ് പനംകുറ്റിയിലെ ചെണ്ടുപൂകൃഷിചെയ്യുന്ന ഇവർക്ക് വലിയൊരു അനുഗ്രമായി തീര്‍ന്നു.

നിധിചന്ദ്രന്റെ കൃഷിയിടം പാട്ടത്തിനെടുത്തു് കഴിഞ്ഞ ഒരുവര്‍ഷമായി കണ്ണൂര്‍ സ്വദേശിയായ അനില്‍കുമാര്‍ പൂക്കൃഷി ചെയ്തു വരികയാണ് മുന്‍പ് ഇവിടെ പച്ചക്കറി കൃഷി ചെയ്തിരുന്നു .ഉദ്ദേശിച്ച പോലെ വില കിട്ടാതെ വന്നപ്പോഴാണ് പച്ചക്കറി കൃഷി ഉപേക്ഷിച്ചു്പൂക്കൃഷി ചെയ്യാന്‍ തീരുമാനിച്ചത്.ഇതിനിടക്ക് കൊറോണവന്ന് പൂവ് വില്‍ക്കാനും പറ്റാതെ വന്നു പിന്നീട് ക്ഷേത്രങ്ങളിലേക്ക് പൂവ് നല്‍കി .

അന്ന് ഒരു കിലോ പൂവിനുമുപ്പതു രൂപയായിരുന്നു ലഭിച്ചത്. പൂക്കൃഷി ചെയ്തിരുന്ന പാലക്കാടൻ അതിർത്തി ഗ്രാമങ്ങളിലും കിഴക്കന്‍ മേഖലയിലും കൊറോണകാരണം പൂക്കൃഷി ഇറക്കിയില്ല. എന്നാൽ വിളകളുടെ ക്രമീകരണത്തിൽ ജലലഭ്യത കുറവുള്ള പാദങ്ങളിൽ രണ്ടും കല്‍പ്പിച്ചു രണ്ടേക്കറില്‍ ചെണ്ടുമല്ലിയുടെ ഹൈബ്രിഡ് പൂക്കളുടെ കൃഷി തുടങ്ങുകയായിരുന്നു.

ലൈറ്റ് ഓറഞ്ച്, ഡീപ്പ് ഓറഞ്ച്, ലെമണ്‍ എല്ലോ എന്നി മൂന്നിനങ്ങളാണ് ഇത്തവണ കൃഷിയിറക്കിയത്. ശരാശരി അൻപത് രൂപ ഓണക്കാലത്തും കിട്ടിയിരുന്ന വിപണിയിൽ മറുനാടൻ പൂക്കൾ ഇല്ലാതായതോടെ കിലോവിന് ഇപ്പോള്‍ എഴുപതുരൂപവരെവില കിട്ടുന്നുണ്ട്. പെരുവെമ്പ് കൃഷി ഓഫീസര്‍ ടി ടി അരുണിന്റെ സാങ്കേതിക സഹായത്തോടെയാണ് പൂകൃഷിക്കൊപ്പം പലതരം പഴമയുടെ വിളകളും പരീക്ഷിച്ചുവരുന്നുണ്ട്.

flowers
Advertisment