Advertisment

ഫോക്ക് കണ്ണൂർ മഹോത്സവം സംഘടിപ്പിച്ചു

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : കുവൈറ്റിലെ കണ്ണൂർ നിവാസികളുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്സ്പാറ്റ്‌സ് അസോസിയേഷൻ (ഫോക്) പതിനാലാം വാർഷികം, "കണ്ണൂർ മഹോത്സവം 2019" നവംബർ 8ന് വൈകുന്നേരം 3 മണി മുതൽ കുവൈറ്റ്‌ ഖാൽദിയ യൂണിവേഴ്സിറ്റി തിയറ്ററിൽ നിറഞ്ഞ സദസ്സിൽ വെച്ച് വിപുലമായ ആഘോഷ പരിപാടികളോടെ സംഘടിപ്പിച്ചു.

Advertisment

publive-image

ജനറൽ സെക്രട്ടറി സേവ്യർ ആന്റണി സ്വാഗതം ആശംസിച്ച വാർഷികാഘോഷം ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി പി പി നാരായണൻ അവർകൾ ഉദ്ഘാടനം ചെയ്തു. സാംസ്‌കാരിക പരിപാടിക്ക് പ്രസിഡന്റ്‌ ഓമനക്കുട്ടൻ കെ അദ്ധ്യക്ഷത വഹിച്ചു.

കുവൈറ്റിലെ പൊതുമാപ്പിന്റെ സമയത്തും മറ്റു ചാരിറ്റി / ഇതര വിഷയങ്ങളിലും ഫോക്ക് നൽകിക്കൊണ്ടിരിക്കുന്ന സേവനങ്ങൾ സ്തുത്യർഹമാണെന്ന് ഉദഘാടന പ്രസംഗത്തിൽ ശ്രീ പി പി നാരായണൻ അഭിപ്രായപ്പെട്ടു.

publive-image

‘ഗോൾഡൻ ഫോക്ക്’ പുരസ്കാരം നാടൻ കലകളുടെ കാവലാൾ എന്നറിയപ്പെടുന്ന പ്രശസ്ത ചിത്രകാരനും, ചരിത്രകാരനും, പ്രഭാഷകനും ഫോട്ടോഗ്രാഫറുമായ കണ്ണൂരിന്റെ അഭിമാനംകൃഷ്ണകുമാർ മാരാർ എന്ന കെ കെ മാരാർ അവർകൾക്ക് സമ്മാനിച്ചു. പ്രശസ്ത ശില്പി  കെ കെ ആർ വെങ്ങര രൂപകൽപന ചെയ്ത ശില്പവും, പ്രശസ്തി പത്രവും, 25000 രൂപ ക്യാഷ് അവാർഡും ചേർന്നതാണ് ഗോൾഡൻ ഫോക്ക് പുരസ്‌കാരം.

ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി റി പി പി നാരായണൻ അവാർഡ് സമ്മാനിച്ചു. കെ. കെ മാരാറിന് ആദരവ് നൽകികൊണ്ട് കുവൈത്തിലെ ചിത്രകാരന്മാർ ചേർന്ന് മഹോത്സവ വേദിയിൽ ചിത്രപ്രദർശനവും ഒരുക്കിയിരുന്നു. അൽമുല്ല എക്സ്ചേഞ്ച് മാർക്കറ്റിംഗ് മാനേജർ ജോൺ സൈമൺ സുവനീർ പ്രകാശനം ചെയ്തു.

publive-image

കണ്ണൂരിന്റെ അഭിമാനങ്ങളും മുൻ ഗോൾഡൻ ഫോക്ക് അവാർഡ് ജേതാക്കളുമായ സംഗീത സംവിധായകൻ പദ്മശ്രീ രാഘവൻ മാസ്റ്റർ, മാപ്പിളപ്പാട്ടു ഗായകൻ എരഞ്ഞോളി മൂസ എന്നിവർക്കുള്ള ആദരവ് പ്രകടിപ്പിച്ചുകൊണ്ടുള്ള സംഗീതാർച്ചനയും നടന്നു.

കുവൈറ്റിലെയും നാട്ടിലെയും പൊതുസമൂഹത്തിനു നൽകിയ സ്തുത്യര്‍ഹമായ സേവനത്തിന് സാന്ത്വനം കുവൈറ്റ്‌ എന്ന ജീവകാരുണ്യ സംഘടനെയേയും, ഫോക്ക് മലയാളം ക്ലാസ്സുകൾക്ക് നൽകി വരുന്ന സേവനത്തിനു പ്രശസ്ത മജീഷ്യനും മെന്റലിസ്റ്റുമായ സച്ചിൻ പാലേരി എന്നിവരെയും ആദരിച്ചു. തദവസരത്തിൽ പ്രവാസ ജീവിതം മതിയാക്കി നാട്ടിൽ പോകുന്ന ഫോക് അംഗങ്ങളായ രവി കാപ്പാടൻ,  അനിത രവി, പ്രമോദ് പി.കെ എന്നിവർക്കുള്ള യാത്രയയപ്പും നൽകി.

publive-image

നോർക്ക ഡയറക്ടർ എൻ അജിത് കുമാർ, അൽമുള്ള എക്സ്ചേഞ്ച് മാർക്കറ്റിംഗ് മാനേജർ ജോൺ സൈമൺ, മെട്രോ മെഡിക്കൽ കെയർ സി. ഇ.ഓ ഹംസ പയ്യന്നൂർ, ഫോക്ക് ട്രെഷറർ വിനോജ് കുമാർ, ഫോക്ക് വനിതാ വേദി ചെയർപേഴ്സൺ ലീന സാബു, ജനറൽ കൺവീനർ സജിജ മഹേഷ്‌ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. മഹോത്സവം ജനറൽ കൺവീനർ സലീം എം എൻ നന്ദി രേഖപ്പെടുത്തി.

പ്രശസ്ത പിന്നണി ഗായകനായ ഹരിശങ്കർ, വയലിനിസ്റ്റും ഗായികയുമായ രൂപ രേവതി, കീബോർഡ്/ഗിറ്റാർ ആർട്ടിസ്റ് സുമേഷ് ആനന്ദ്, ഡ്രമ്മർ ജാഫർ, ഗായിക സജില സലീം, ഗായകൻ സലിൽ സലീം, കോമഡി ആർടിസ്റ്റ് രാജേഷ് അടിമാലി എന്നിവരുടെ നേതൃത്തത്തിൽ മനോഹരമായ ഗാനസന്ധ്യയും കോമഡി ഷോയും അരങ്ങേറി. കണ്ണൂർ ജില്ലയുടെ സാംസ്കാരിക പൈതൃകവും പാരമ്പര്യവും വിളിച്ചോതുന്ന സാംസ്കാരിക ഘോഷയാത്രയും, ഫോക്ക് ബാലവേദി കുട്ടികൾ അവതരിപ്പിച്ച നൃത്ത ശില്പവും മഹോത്സവത്തിൻറെ മാറ്റ് കൂട്ടി.

kuwait
Advertisment