Advertisment

വമ്പൻമാരുടെ പോരിൽ നെയ്മർ നയിച്ച ബ്രസീൽ ജേതാക്കൾ (1 - 0 )

New Update

ജിദ്ദ: സൂപ്പർ ക്‌ളാസിക് കപ്പിൽ നെയ്മറുടെ ബ്രസീൽ മുത്തമിട്ടു. അറുപത്തി രണ്ടായിരത്തിലേറെ കാൽപന്ത് പ്രേമികൾ ആവേശാരവം ഉതിർത്ത് തിങ്ങിനിറഞ്ഞ ജിദ്ദയിലെ കിംഗ് അബ്ദുല്ല അന്താരാഷ്‌ട്ര സ്റ്റേഡിയത്തിൽ ലാറ്റിൻ അമേരിക്കൻ ഫുട്ബോൾ രാജാക്കന്മാർ അങ്കം വെട്ടിയപ്പോൾ ഫോട്ടോ ഫിനിഷിംഗിലൂടെ തൊണ്ണൂറാം മിനുട്ടിൽ ജയം ബ്രസീലിന്. ഗോൾ നേടിയത് മിറാൻഡ.

Advertisment

publive-image

തുല്യ ശക്തികൾ ബലാബലം പുറത്തെടുത്തു മുന്നേറിയ മത്സരം വലിയ സ്ത്രീ പ്രേക്ഷകരുടെയും മലയാളികളുടെയും സാന്നിധ്യം കൊണ്ട് കൂടി ശ്രദ്ധേയമായി. തങ്ങളുടെ ഇഷ്ട്ട ടീമിന് മലയാളത്തിൽ ആശംസാ ബാനറുകളും സ്റ്റേഡിയത്തിൽ പലയിടത്തും ഉയർന്നുകണ്ടു. ഒരു മോഡേൺ ക്ലാസ്സിക് സോക്കർ പോര് നേരിട്ട് കണ്ട ആവേശത്തിലായിരുന്നു സ്ത്രീകളുൾപ്പെടയുള്ള ദൃക്‌സാക്ഷി വ്യൂഹം.

പ്രേക്ഷകർക്ക് വൃത്തിയുള്ള കളി സമ്മാനിച്ച ബ്രസീൽ - അർജന്റീന മത്സരത്തിൽ ഒരു ടീമും ചുകന്ന കണ്ടില്ല. അതേസമയം, കളിയിലെ മികവ് ബ്രസീലിന് തന്നെയായിരുന്നു. അവർക്ക് തൊണ്ണൂറു ശതമാനം ബോൾ പാസ്സിലെ കൃത്യത പാലിക്കാനായപ്പോൾ അർജന്റീനയ്ക്കു ഇത് എമ്പതി മൂന്നു ശതമാനമായിരുന്നു. അതേസമയം, ഫൗളുകളുടെ എണ്ണത്തിൽ അർജന്റീനയായിരുന്നു മുമ്പിൽ (21 - 14 ).

publive-image

ലോകത്തെങ്ങുമെന്ന പോലെ സൗദിയിലെയും കാൽപാന്താരാധകരുടെ ഇഷ്ട്ട ടീമുകളായ ബ്രസീലും അർജന്റീനയും തമ്മിലുള്ള മത്സരം നേരിട്ടു കാണുന്നതിനായി അക്ഷമയോടെ കാത്തിരിക്കയായിരുന്നു സൗദിയിലെ ഫുട്ബാൾ പ്രേമികൾ. മത്സരത്തിന്റെ ദിവസങ്ങൾക്കു മുമ്പായി ടികെറ്റ് വിറ്റു തീർന്നിരുന്നു.

ബ്രസീൽ, അർജന്റീന, ഇറാഖ് എന്നിവിടങ്ങളിൽ നിന്നുള്ള ടീമുകൾക്ക് പുറമെ ആതിഥേയരുടെ ടീമും കൂടി ഉൾപ്പെട്ടതാണ് ഒക്ടോബർ പതിനൊന്ന് മുതൽ റിയാദിലും ജിദ്ദയിലുമായി അരങ്ങേറിയ ചതുർ രാഷ്ട്ര മിനി സോക്കർ പരമ്പര.

സൗദി സ്പോർട്സ് അതോറിറ്റി സംഘടിപ്പിക്കുന്ന ചാതുർ രാഷ്ട്ര സൗഹൃദ ഫുട്ബോൾ മത്സരങ്ങൾ രാജ്യത്ത് വിവിധ രംഗങ്ങളിൽ ആവേശം വിതറി നടമാടുന്ന വിഷൻ 2030 ന്റെ പുത്തൻ കാഴ്ചപ്പാടിന്റെ ഭാഗമായുള്ള പുതിയ കായിക, വിനോദ, സാംസ്കാരിക ഉദ്യമങ്ങളിൽ ഒന്നാണ്.

മറ്റു ശ്രദ്ധേയമായ മത്സരങ്ങളിൽ അർജന്റീന മറുപടിയില്ലാത്ത നാല് ഗോളുകൾക്ക് ഇറാഖിനെയും ബ്രസീൽ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് ആതിഥേയരെയും തോൽപിച്ചിരുന്നു.

ബ്രസീൽ:

ഗോൾകീപ്പർ: അലസ്സൺ.

ഡിഫൻഡർമാർ: ഡാനിലോ, മിറാൻഡ, മാർക്വിൻഹോസ്, ലൂയിസ്

മിഡ്ഫീൽഡർമാർ: കുടിഞ്ഞോ, കസേമിറോ, ആർതർ,

ഫോർവാർഡ്: നെയ്മർ, ജീസസ്, ഫിർമിനോ,

അർജന്റീന:

ഗോൾകീപ്പർമാർ: റൊമേറോ

ഡിഫൻഡർമാർ: റൊമേറോ; സാരാവിയ, ഓമമെൻഡീ, പെസല്ല, ടാഗിലാഫിക്കോ;

മിഡ്ഫീൽഡർമാർ: പെയർസ്, ബറ്റാഗ്ലിയ, ലോ സെൽസോ,

ഫോർവാർഡ്: ഇർകാർഡി, ഡിബാല, കൊരിയ,

 

Advertisment