Advertisment

ഓറിയന്റ് ബെല്ലിന്റെ ഫോര്‍ എവര്‍ ശ്രേണി വിപണിയില്‍

New Update

പാലക്കാട്: മുന്‍നിര ടൈല്‍ ബ്രാന്‍ഡായ, ഓറിയന്റ് ബെല്‍ ടൈല്‍സ്, പുതിയ നിറങ്ങളിലും ഡിസൈനിലുമുള്ള, ഫോര്‍ എവര്‍ ശ്രേണി ടൈലുകള്‍ വിപണിയില്‍ അവതരിപ്പിച്ചു. പോറലുകളെ പ്രതിരോധിക്കാന്‍ കരുത്തുള്ള കോട്ടിംഗ് ആണ് പ്രധാന പ്രത്യേകത. കോട്ടിങ്ങിന്റെ ദൃഡത അളക്കുന്ന മോഹ്‌സ് സ്‌കെയിലില്‍ പുതിയ ടൈലിന്റെ റേറ്റിങ്ങ് 8 ആണ്.

Advertisment

കനമുള്ള വസ്തുക്കള്‍ പുതിയ ടൈലിലൂടെ വലിച്ചിഴച്ചാല്‍പോലും ടൈലിന് ഒരു പോറല്‍പോലും സംഭവിക്കില്ല. അണു വിമുക്തമാണ് ഫോര്‍ എവര്‍ ശ്രേണി: 99 ശതമാനം ബാക്ടീരിയയെയും ഫംഗസിനെയും 24 മണിക്കൂറിനുള്ളില്‍ കൊല്ലാനുള്ള ശേഷിയും ഉണ്ട്.

ആകര്‍ഷണീയമാണ് ഫോര്‍ എവര്‍ ശ്രേണിയുടെ രൂപകല്പന. ഗ്രേ ടൈലുകളില്‍ മാക്‌സി, സ്‌മോക്കി പാറ്റേണ്‍ ആണുള്ളത്. ബ്രൗണിലാകട്ടെ ട്രാവര്‍ ടൈന്‍ മാറ്റ് ഫിനിഷാണുള്ളത്. പ്ലെയിന്‍ വൈറ്റാണ് മറ്റൊരു ഡിസൈന്‍.

വീടുകള്‍ക്കും ഓഫീസുകള്‍ക്കും ആശുപത്രികള്‍ക്കും സ്‌കൂളുകള്‍ക്കും അനുയോജ്യമാണ് ഫോര്‍ എവര്‍ ശ്രേണി. തിരക്കേറിയ ട്രാഫിക് ഏരിയയില്‍ പരുക്കന്‍ ഉപയോഗത്തിതനും കൊള്ളാം. മാറ്റ് ഫിനിഷില്‍ 600x600 എം.എം. സൈസില്‍ ലഭ്യം.

ഉപഭോക്താവിന്റെ മാറിക്കൊണ്ടിരിക്കുന്ന രുചിഭേദങ്ങള്‍ക്ക് അനുസൃതമാണ് ഫോര്‍ എവര്‍ ശ്രേണിയുടെ രൂപ കല്പനയെന്ന് ഓറിയന്റ് ബെല്‍ ചീഫ് മാര്‍ക്കറ്റിങ്ങ് ഓഫീസര്‍ അലോക് അഗര്‍വാള്‍ പറഞ്ഞു: സമ്പൂര്‍ണ കാറ്റലോഗ് www.oriental.com-ല്‍ ലഭിക്കും.

for ever sreni vipani
Advertisment