Advertisment

തൊഴിൽ കരാർ കാലാവധി പൂർത്തിയായ വിദേശികള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ അവസരം ഒരുങ്ങുന്നു.

author-image
admin
New Update

കോവിഡ് 19 കൊറോണ വൈറസ്‌ പശ്ചാത്തലത്തില്‍ വിമാന സര്‍വീസ് അടക്കം നിര്‍ത്തിവെച്ചിരിക്കുന്ന അവസ്ഥയില്‍ നാട്ടിലേക്ക് പോകാന്‍ കഴിയാതിരിക്കുന്ന പ്രവാസികള്‍ക്ക് ചെറിയ ആശ്വാസ കിരണം നല്‍കുന്ന വാര്‍ത്തയാണ് ഇന്നുണ്ടായത്  ജോലിയെടുക്കുന്ന സ്ഥാപനങ്ങളുമായുള്ള തൊഴിൽ കരാർ കാലാവധി പൂർത്തിയായി തൊഴിലാളി തൊഴിലുടമ ബന്ധം അവസാനിച്ച വിദേശികള്‍ക്ക് അവരുടെ സ്വന്തം രാജ്യത്തേക്ക് മടങ്ങുന്നതിന് ആവശ്യമായ സൗകര്യങ്ങള്‍ നല്‍കുമെന്ന് മാനവ ശേഷി സാമൂഹിക മന്ത്രാലയത്തിന്‍റെ അറിയിപ്പ്.തൊഴില്‍ കരാര്‍ അവസാനിച്ച തൊഴിലാളി പ്രവാസികള്‍ക്ക് ചെറിയ പ്രതീക്ഷയാണ് നല്‍കിയിരിക്കുന്നത്.

Advertisment

publive-image

 

തൊഴിൽ കരാറുകൾ അവസാനിച്ചതിനാൽ മാതൃ രാജ്യങ്ങളിലേക്ക് മടങ്ങണമെന്ന് നിരവധി വിദേശികൾ ആവശ്യപ്പെടുന്നുണ്ടെന്നും  മാനുഷിക പരിഗണന നൽകി അവരെ തിരിച്ചയക്കുന്നതി നായി ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് ആവശ്യമായ നടപടികള്‍ എടുത്തു വരികയായാണ്.

publive-image

ഈ കാര്യത്തില്‍  സർക്കാരും അനുകൂലമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചായിരിക്കും സൗദിയില്‍ നിന്ന് അവരുടെ സ്വന്തം നാടുകളിലേക്ക് തിരിച്ചയക്കുകയെന്നും ബന്ധപ്പെട്ട വകുപ്പുകളുമായുള്ള ചർച്ചകൾക്ക് ശേഷം വരും ദിവസങ്ങളിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വിടുമെന്ന് മാനവ ശേഷി സാമുഹിക മന്ത്രാലയം വെക്തമാക്കി.

Advertisment