Advertisment

പാക് അധീന കാശ്മീര്‍ ഇന്ത്യയുടെ ഭാഗം: ഒരുനാള്‍ ഇന്ത്യയുടെ കീഴിലാവുമെന്നാണ് പ്രതീക്ഷയെന്ന് വിദേശകാര്യ മന്ത്രി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ന്യൂഡല്‍ഹി: പാക് അധീന കാശ്മീര്‍ ഇന്ത്യയുടെ ഭാഗമാണെന്നും ഒരുനാള്‍ ഇന്ത്യയുടെ കീഴിലാവുമെന്നാണ് പ്രതീക്ഷയെന്നും വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍. പാക് അധീന കാശ്മീരിനെ കുറിച്ചുള്ള ഇന്ത്യയുടെ നിലപാടാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisment

publive-image

നല്ല ഒരു അയല്‍ബന്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. പക്ഷേ, ഒരു അയല്‍രാജ്യത്ത് നിന്നും അതിന് വെല്ലുവിളി ഉയരുകയാണ്. അതിര്‍ത്തി കടന്നുള്ള ഭീകരവാദം അവസാനിപ്പിക്കാനും നല്ല അയല്‍ക്കാരായി മാറാനും ആ രാജ്യത്തിന് കഴിയാത്തിടത്തോളം വെല്ലുവിളി തുടരുക തന്നെ ചെയ്യും.

കാശ്മീരിലെ പ്രശ്നങ്ങള്‍ക്ക് കാരണം ആര്‍ട്ടിക്കിള്‍ 370 അല്ല. പാകിസ്താന്‍ പിന്തുണയോടെയുള്ള ഭീകരവാദമാണ്പ്രശ്നങ്ങള്‍ക്ക് പിന്നില്‍ ഒരു വിദേശനയം പോലെ അയല്‍രാജ്യത്തിന് നേരെ ഭീകരപ്രവര്‍ത്തനം നടത്തുന്ന മ​റ്റൊരു രാജ്യത്തെ ലോകത്ത് എവിടെയെങ്കിലും കാണാനാകുമോ എന്നും മന്ത്റി ജയ്ശങ്കര്‍ ചോദിച്ചു.

Advertisment